| Friday, 9th April 2021, 4:19 pm

ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേല്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേല്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. അസുഖബാധിതനായിരുന്ന അദ്ദേഹം കുറച്ചു നാളായി തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു.

കേരള സര്‍വകലാശാലയില്‍ അസി. രജിസ്ട്രായിരുന്ന ഗിഫ്റ്റ് ഇസ്രായേല്‍ അവസാന നാളുകളില്‍ ജാസി ഗിഫ്റ്റിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. എറണാകുളത്തായിരുന്നു താമസം.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് അസുഖം കൂടിയതോടെ തിരുവനന്തപുരത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരികയായിരുന്നു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വിതുരയിലെ താമസസ്ഥലത്തേക്ക് മാറ്റുകയായിരുന്നു. വിതുരയിലെ ഈ വീട്ടില്‍ വെച്ചാണ് മരിച്ചത്.

ശനിയാഴ്ച കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സെമിത്തേരിയില്‍ വെച്ച് സംസ്‌കാരം നടക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Jassie Gift’s father Gift Israel passes away

We use cookies to give you the best possible experience. Learn more