തിരുവനന്തപുരം: ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേല്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. അസുഖബാധിതനായിരുന്ന അദ്ദേഹം കുറച്ചു നാളായി തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു.
കേരള സര്‍വകലാശാലയില്‍ അസി. രജിസ്ട്രായിരുന്ന ഗിഫ്റ്റ് ഇസ്രായേല്‍ അവസാന നാളുകളില്‍ ജാസി ഗിഫ്റ്റിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. എറണാകുളത്തായിരുന്നു താമസം.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് അസുഖം കൂടിയതോടെ തിരുവനന്തപുരത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരികയായിരുന്നു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വിതുരയിലെ താമസസ്ഥലത്തേക്ക് മാറ്റുകയായിരുന്നു. വിതുരയിലെ ഈ വീട്ടില്‍ വെച്ചാണ് മരിച്ചത്.
ശനിയാഴ്ച കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സെമിത്തേരിയില്‍ വെച്ച് സംസ്‌കാരം നടക്കും.