| Friday, 22nd January 2021, 2:53 pm

കര്‍ഷക സമരക്കാലത്ത് ഐക്യദാര്‍ഢ്യവുമായി കനല്‍കറ്റ; ഗാനം പുറത്തുവിട്ട് ജാസി ഗിഫ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: കര്‍ഷക സമരക്കാലത്ത് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായുള്ള ഗാനം പുറത്തുവിട്ട് ജാസിഗിഫ്റ്റ്. കനല്‍കറ്റ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ഹാരിസ് അബ്ദുള്‍ വാഹിദ് ആണ്.

നാസര്‍ മാലിക് ആണ് ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ജാസി ഗിഫ്റ്റിന്റെ യുട്യൂബ് ചാനലായ ജാസി ഗിഫ്റ്റ് പ്രൊഡക്ഷനിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

കര്‍ഷകരെ അടിമത്വത്തിലേക്ക് തന്നെ തള്ളിവിടുന്ന പുത്തന്‍ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ക്രിയാത്മക പ്രതിഷേധമാണ് കനല്‍കറ്റയെന്ന ഗാനത്തിലൂടെ നടത്തുന്നതെന്ന് ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

മൂന്നര മിനുറ്റാണ് ഗാനത്തിന്റെ ദൈര്‍ഘ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Jassie Gift Productions presents kanalkatta song Haris Abudul Vahid | Nazar Malik

We use cookies to give you the best possible experience. Learn more