| Tuesday, 15th September 2020, 5:01 pm

ബുംറയും ബോള്‍ട്ടും, ഇവരെ നേരിടാന്‍ നിങ്ങള്‍ കുറച്ച് വിയര്‍ക്കും; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഗംഭീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ന്യൂസിലാന്റ് പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ സ്വന്തമാക്കിയതോടെ മുംബൈ ഇന്ത്യന്‍സ് ഈ ഐ.പി.എല്ലിലെ അപകടകാരികളായി മാറുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ബോള്‍ട്ട് കൂടി ചേരുന്നതോടെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിയര്‍ക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

സുരേഷ് റെയ്‌ന ഇല്ലാത്തത് ചെന്നൈയെ മോശമായി ബാധിക്കുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

‘ബോള്‍ട്ടും ബുംറയും ഒന്നിച്ച് സ്‌പെല്‍ എറിയുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍. കാരണം ടി-20 ക്രിക്കറ്റില്‍ ക്ലാസ് തെളിയിച്ച, വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാരാണ് ഇരുവരും’, ഗംഭീര്‍ പറഞ്ഞു.

റെയ്‌നയുടെ അഭാവം നികത്താന്‍ ഷെയ്ന്‍ വാട്‌സണാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനാണ് സാധ്യത കൂടുതലെന്നും ഗംഭീര്‍ പറഞ്ഞു. സെപ്തംബര്‍ 19 നാണ് ഐ.പി.എല്‍ 2020 ന്റെ തുടക്കം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Jasprit Bumrah, Trent Boult will give MI upper hand vs CSK in season opener, says Gautam Gambhir

Latest Stories

We use cookies to give you the best possible experience. Learn more