|

ചെറുപ്പത്തില്‍ ഞാന്‍ ആദ്യം പഠിച്ചത് ആ ഡെലിവറി ആയിരുന്നു: ജസ്പ്രീത് ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 106 റണ്‍സിനാണ് തോല്‍പ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 396 റണ്‍സാണ് അടിച്ചെടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 253 റണ്‍സിന് തകരുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ശുഭ്മന്‍ ഗില്‍ നേടിയ സെഞ്ച്വറിയിലാണ് ഇന്ത്യ 255 റണ്‍സിലെത്തിയത്. തുടര്‍ബാറ്റിങ്ങില്‍ ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയ ലക്ഷ്യംമറികടക്കാനാകാതെ 292 റണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്.

ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. രണ്ട് ഇന്നിങ്‌സിലുമായി ബുംറ ഒമ്പത് വിക്കറ്റുകളാണ് നേടിയത്. വെറും 91 റണ്‍സാണ് താരം രണ്ട് ഇന്നിങ്‌സിലുമായി വിട്ട് കൊടുത്തത്. ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ചും ബുംറയായിരുന്നു. മത്സരത്തിന് ശേഷം താരം സംസാരിച്ചിരുന്നു.

‘ചെറുപ്പത്തില്‍ ഞാന്‍ പഠിച്ച ആദ്യ ഡെലിവറി യോര്‍ക്കറായിരുന്നു. വഖാര്‍, വസീം, സഹീര്‍ ഖാന്‍ തുടങ്ങിയ ഇതിഹാസങ്ങളെ കണ്ടിട്ടാണ് ഞാന്‍ അത് പഠിച്ചത്,’ ബുംറ പറഞ്ഞു.

ആന്‍ഡേഴ്‌സണുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തെക്കുറിച്ചും താരം സംസാരിച്ചിരുന്നു.

‘ഞാന്‍ ഒരു ബൗളറുമായും മത്സരിക്കാനില്ല, കാരണം കുട്ടിക്കാലത്ത് ഞാന്‍ ഫാസ്റ്റ് ബൗളര്‍മാരെ മാത്രമേ കണ്ടിരുന്നുള്ളൂ, അത് എനിക്ക് സന്തോഷം നല്‍കുന്നു, അതിനാല്‍ ഒരു ഫാസ്റ്റ് ബൗളര്‍ നന്നായി കളിക്കുന്നവരെ അഭിനന്ദിക്കുന്നു,’ ബുംറ പറഞ്ഞു.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ ബുംറ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കിയത്. ജോണി ബെയര്‍ സ്‌റ്റോ 26 (36), ബെന്‍ ഫോക്‌സ് 36 (69), ടോം ഹാര്‍ട്‌ലി 36 (47) എന്നിവരുടെ വിക്കറ്റ് നേടി ബുംറ കരുത്ത് തെളിയിക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് നടക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Jasprit Bumrah Talks About His Performance