ബോര്‍ഡര്‍ ഗവാസ്‌കറിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്; ഞങ്ങളുടെ ഐകോണിക് താരം വിരാടാണ്: ക്യാപ്റ്റന്‍ ബുംറ
sports nws
ബോര്‍ഡര്‍ ഗവാസ്‌കറിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്; ഞങ്ങളുടെ ഐകോണിക് താരം വിരാടാണ്: ക്യാപ്റ്റന്‍ ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st November 2024, 12:44 pm

സ്വന്തം തട്ടകത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര പരാജയപ്പെട്ട ഇന്ത്യയുടെ മുന്നിലെ പ്രധാന മത്സരമാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് ബാക്കിയുള്ളത്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവം മൂലം ഇന്ത്യയെ നയിക്കുന്നത് ജസ്പ്രീത് ബുംറയാണ്.

പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ബുംറ മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഇന്ത്യയുടെ പ്രധാന താരം വിരാട് കോഹ്‌ലിയാണെന്ന് ബുംറ പറഞ്ഞു. വിരാടിന്റെ കീഴിലാണ് താന്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയതെന്നും വിരാട് എപ്പോഴും ലീഡറാണെന്നും ബുംറ പറഞ്ഞു.

ബുംറ വിരാട് കോഹ്‌ലിയെക്കുറിച്ച് പറഞ്ഞത്

‘ഞങ്ങളുടെ ടീമിലെ ലീഡര്‍മാരില്‍ ഒരാളാണ് വിരാട് കോഹ്‌ലി, അദ്ദേഹത്തിന് കീഴിലാണ് ഞാന്‍ എന്റെ അരങ്ങേറ്റം നടത്തിയത്. ഒരു ബാറ്റര്‍ എന്ന നിലയില്‍ വിരാടിനെക്കുറിച്ച് എനിക്ക് ഒന്നും പറയേണ്ടതില്ല, അവന്‍ ക്രിക്കറ്റിലെ മഹാന്മാരില്‍ ഒരാളാണ്, ഞങ്ങളുടെ ടീമിലെ ഏറ്റവും മികച്ചവന്‍ അവനാണ്.

ഒന്നോ രണ്ടോ പരമ്പരകള്‍ക്ക് മുകളിലേക്കും താഴേക്കും പോകാം, ഇപ്പോള്‍ അവനുള്ള ആത്മവിശ്വാസം അവിശ്വസനീയമാണ്. കൂടുതല്‍ പറഞ്ഞ് അത് അരോചകമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മത്സരങ്ങളുടെ ഇന്ത്യന്‍ സമയക്രമം

ആദ്യ ടെസ്റ്റ് – 7.30 AM

രണ്ടാം ടെസ്റ്റ് – 9.30 AM

മൂന്നാം ടെസ്റ്റ് – 5.50 AM

നാലാം ടെസ്റ്റ് – 5.00 AM

അഞ്ചാം ടെസ്റ്റ് – 5.00 AM

India’s tour of Australia

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.

ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്

Indian squad for the Border Gavaskar Trophy

രോഹിത് ശര്‍മ (ക്യാപ്റ്റന്‍),, ജസ്പ്രീത് ബുംറ (ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍

 

Content Highlight: Jasprit Bumrah Talking About Virat Kohli And Border Gavasker Trophy