ഇന്ത്യന്‍ ടീമില്‍ മികച്ച ഫിറ്റ്‌നസുള്ള താരം വിരാട് അല്ല; വമ്പന്‍ പ്രസ്താവനയുമായി ബുംറ
Sports News
ഇന്ത്യന്‍ ടീമില്‍ മികച്ച ഫിറ്റ്‌നസുള്ള താരം വിരാട് അല്ല; വമ്പന്‍ പ്രസ്താവനയുമായി ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th September 2024, 8:21 pm

ഇന്ത്യയ്ക്ക് ഇനി മുന്നിലുള്ളത് ബംഗ്ലാദേശിനോടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ഇതോടെ ബി.സി.സി.ഐ ഇന്ത്യന്‍ സ്‌ക്വാഡും പുറത്ത് വിട്ടിരുന്നു. ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി റെഡ് ബോളില്‍ തിരിച്ചെത്തുന്ന മത്സരം കൂടിയാണിത്. മാത്രമല്ല 2024 ടി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ സ്റ്റാര്‍ പോസര്‍ ജസ്പ്രീത് ബുംറയും തിരിച്ചെത്തുകയാണ്.

നിലവില്‍ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ബുംറ വിരാടിനെക്കുറിച്ച് പറഞ്ഞ ഒരു പ്രസ്താവനയാണ്. ഇന്ത്യന്‍ ടീമില്‍ ആര്‍ക്കാണ് മികച്ച ഫിറ്റ്‌നസ് ഉള്ളത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘ആരുടെ പേര് പറയാനാണ് നിങ്ങള്‍ കാത്തിരിക്കുന്നതെന്ന് എനിക്കറിയാം, പക്ഷെ എനിക്ക് വിരാട് കോഹ്‌ലിയെ തെരഞ്ഞെടുക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ ടീമിലെ ഏറ്റവും ഫിറ്റസ്റ്റ് ആയ കളിക്കാരന്‍ ഞാന്‍ തന്നെയാണ്. ഞാന്‍ ഒരു ഫാസ്റ്റ് ബോളര്‍ ആണ്. ടീമില്‍ ഒരുപാട് നാളായി കളിക്കുന്ന വ്യക്തിയാണ്. വിരാടിനും ഫിറ്റ്‌നസ് ഉണ്ട് പക്ഷെ അദ്ദേഹത്തേക്കാള്‍ ഏറ്റവും ഫിറ്റ് ആയ കളിക്കാരന്‍ ഞാന്‍ തന്നെയാണ്,’ ജസ്പ്രീത് ബുംറ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മനുള്‍ ഷാന്റോ, ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, മൊനീമുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷക്കീബ് അല്‍ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കെര്‍ അലി, തസ്‌കിന്‍ അഹ്‌മ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്ലാം, മുഹുമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

 

Content Highlight: Jasprit Bumrah Talking About Virat Kohli