ഐ.പി.എല്‍ മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മഴ കാരണം വൈകിയ മത്സരം 16 ഓവറായി ചുരുക്കിയപ്പോള്‍ ടോസ് നേടിയ മുംബൈ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഐ.പി.എല്‍ മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മഴ കാരണം വൈകിയ മത്സരം 16 ഓവറായി ചുരുക്കിയപ്പോള്‍ ടോസ് നേടിയ മുംബൈ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് കൊല്‍ക്കത്തക്ക് നേടാന്‍ സാധിച്ചത്.
ആറു റണ്‍സ് നേടി ആദ്യ ഓവറില്‍ തന്നെ നുവാന്‍ തുഷാരയുടെ പന്തില്‍ അന്‍ഷുല്‍ കാംബോജിനു ക്യാച്ച് നല്‍കിയാണ് ആദ്യ വിക്കറ്റ് ആയി ഫില്‍ സാള്‍ട്ടിനെ കൊല്‍ക്കത്തക്ക് നഷ്ടപ്പെടുന്നത്. ശേഷം പൂജ്യം റണ്‍സിനാണ് സുനില്‍ നരെയ്ന്‍ പുറത്തായത്. തുടര്‍ന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഏഴ് റണ്‍സിനും ടീമിന് നഷ്ടമായി. 21 പന്തില്‍ രണ്ട് സിക്‌സും 6 ഫോറു അടിച്ച് മടങ്ങിയ വെങ്കിടേശ് അയ്യരാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.
No clue. BOOM ™️
Sunil Narine dismissed for a GOLDEN DUCK! 👀
📷: Jio Cinema #KKRvMI #CricketTwitter #IPL2024 pic.twitter.com/OzkKYjC4Fu
— Sportskeeda (@Sportskeeda) May 11, 2024
എന്നാല്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത് ബുംറയുടെ പന്തില്‍ പുറത്തായ സുനില്‍ നരെയ്‌ന്റെ തകര്‍പ്പന്‍ വിക്കറ്റാണ്.
രണ്ടാം ഓവര്‍ എറിയാന്‍ എത്തിയ ജസ്പ്രീത് ബുംറയുടെ ആദ്യ പന്തിലെ തകര്‍പ്പന്‍ യോര്‍ക്കറില്‍ ആണ് സുനില്‍ മടങ്ങിയത്. ഒന്ന് കണ്ണ് ചിമ്മന്‍ പോലും സമയം കൊടുക്കാതെയാണ് ബുംറ സുനിലിന്റെ ഓഫ് സ്റ്റമ്പിലേക്ക് ബുംറ തീയുണ്ട എറിഞ്ഞത്. അമ്പരപ്പോടെ ആണ് സുനില്‍ നരെയ്ന്‍ കൂടാരം കയറിയത്.
BUMRAH – THE GOAT IS HERE TO RULE. 🐐 pic.twitter.com/Q0sV7142jp
— Johns. (@CricCrazyJohns) May 11, 2024
നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയങ്ങളോടെ 16 പോയിന്റ് സ്വന്തമാക്കി പട്ടികയില്‍ മുന്നിലാണ് കൊല്‍ക്കത്ത. മുംബൈക്കെതിരെ വിജയിച്ച് പ്ലേ ഓഫില്‍ ആധിപത്യം ഉറപ്പിക്കാനാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്. എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് വെറും എട്ട് പോയിന്റ് ഉള്ള മുംബൈക്ക് പ്ലേ ഓഫ് നേരത്തെ നഷ്ടപ്പെട്ടു. ഇനിയുള്ള മത്സരത്തില്‍ വിജയം സ്വന്തമാക്കി നാണക്കേടില്‍ നിന്ന് കരകയറാനാണ് ടീമിന്റെ ശ്രമം.
Content Highlight: Jasprit Bumrah Takes Sunil Narines Wicket