ആദ്യ ഇന്നിങ്‌സ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 190 റണ്‍സിന്റെ ലീഡിലാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 246 റണ്‍സിന്റ മുകളില്‍ 436 റണ്‍സാണ് ഇന്ത്യ നേടിയത്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് എത്തിയ ഇഗ്ലണ്ട് 32 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സിലാണ്.
31 റണ്‍സ് നേടിയ സാക്ക് ക്രോളിയെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആര്‍. അശ്വിനാണ് വിക്കറ്റ്. 24 പന്തില്‍ 10 റണ്‍സ് നേടിയ നാലാമന്‍ ജോണി ബെയ്ര്‍സ്‌റ്റോയെ ജഡേജയും ക്ലീന്‍ ബൗള്‍ഡും ചെയ്തു.
ഓപ്പണ്‍ ഇറങ്ങിയ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റും ജോ റൂട്ടിന്റെ വിക്കറ്റും ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് സ്വന്തമാക്കിയത്.
52 പന്തില്‍ ഏഴ് ബൗണ്ടറികളടക്കം 47 റണ്‍സ് നേടിയ ഡക്കറ്റിനേയാണ് ബുംറ ആദ്യം പറഞ്ഞയച്ചത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനിരിക്കുമ്പോഴാണ് ബുംറ മിന്നല്‍ പിണറുപോലെ ഒരു ഓഫ് കട്ടര്‍ ഡക്കറ്റിന് നേരെ എറിഞ്ഞത്. പന്ത് മിസ്സായി ഡക്കറ്റിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ച ബുംറയുടെ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇതിന് പുറമെ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ജോ റൂട്ടിനെ വെറും രണ്ട് റണ്‍സിനാണ് മിന്നല്‍ ബുംറ എല്‍.ബി.ഡബ്ലിയുവിലൂടെ പറഞ്ഞയച്ചത്. ആദ്യ ഇന്നിങ്‌സില്‍ നാല് ഇന്ത്യന്‍ താരങ്ങളെയാണ് റൂട്ട് പുറത്താക്കിയത്. അവസാനമായി ബുംറയുടെ വിക്കറ്റാണ് റൂട്ട് നേടിയത്. ഇതോടെ ബുംറ ഒരു പകരം വീട്ടല്‍ കൂടെ നടത്തിയിരിക്കുകയാണ്.
Content Highlight: Jasprit Bumrah Take Two Wickets Against England