ഒരു സംശയവുമില്ലാതെ പറയാം ഇവന്‍ ഇന്ത്യയുടെ രക്ഷകനാണ്; റെക്കോഡുകള്‍ക്കും മുകളിലാണ് ബുംറ!
Sports News
ഒരു സംശയവുമില്ലാതെ പറയാം ഇവന്‍ ഇന്ത്യയുടെ രക്ഷകനാണ്; റെക്കോഡുകള്‍ക്കും മുകളിലാണ് ബുംറ!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th December 2024, 12:20 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ നിലവില്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ഓസീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ഗംഭീര പ്രകടനമാണ് പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ കാഴ്ചവെക്കുന്നത്.

ഓപ്പണര്‍ സാം കോണ്‍സ്റ്റസ് (8), ട്രാവിസ് ഹെഡ് (1), മിച്ചല്‍ മാര്‍ഷ് (0), അലക്സ് കാരി (2), എന്നിവരെയാണ് ബുംറ പുറത്തായത്. ഇതോടെ ടെസ്റ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ബുംറയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല ടെസ്റ്റില്‍ 200 വിക്കറ്റ് നേട്ടത്തില്‍ ഏറ്റവും മികച്ച ആവറേജ് നേടുന്ന താരമെന്ന റെക്കോഡും ബുംറയെ തേടിയെത്തി.

എന്നാല്‍ റെക്കോഡുകള്‍ക്കും പുറമെയാണ് ബുംറ എന്ന ഇന്ത്യയുടെ വജ്രായുധം. റെഡ് ബോളില്‍ ഇന്ത്യയോട് മല്ലിടാന്‍ വരുന്ന ഏതൊരു എതിരിളിക്കും ബുംറ എന്ന ഒരു ബ്രാന്‍ഡ് നേം എന്നും ഒരു പേടി സ്വപ്‌നമാണ്. അസാമാന്യമായ പേസും സ്വിങ്ങും തന്നെയാണ് ബുംറയെ ഉയരത്തില്‍ എത്തിച്ചത്.

മാത്രമല്ല ബുംറയുടെ അളവറ്റ കഠിനാധ്വാനവും ഇന്ത്യയുടെ പ്രതീക്ഷകളെ എന്നും നിലനിര്‍ത്തുന്നതാണ്. ഏവരെയും അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ബുംറയുടെ ശാരീരിക ക്ഷമത കൂടിയാണ്. ഇത് മൂന്നാം തവണയാണ് താരം ടെസ്റ്റില്‍ 50 ഓവറിന് മുകളില്‍ പന്ത് എറിയുന്നത്. വര്‍ക്ക്‌ലോഡിന്റെ കാര്യത്തിലും ഒന്നാമനായി ബുംറയെ പരിഗണിക്കുമ്പോള്‍ സംശയമില്ലാതെ പറയാം ഇവന്‍ ഇന്ത്യയുടെ രക്ഷകനാണെന്ന്.

ബുംറ ഒരു ടെസ്റ്റില്‍ ഏറ്റവും തൂടുതല്‍ ഓവറുകള്‍ എറിഞ്ഞത് (ഓവര്‍, എതിരാളി, വേദി, വര്‍ഷം)

53 ഓവര്‍ – ഇംഗ്ലണ്ട് – ദി ഓവല്‍ – 2018

51.2 – ഓസ്‌ട്രേലിയ – പെര്‍ത്ത് – 2019

50.1 – ഓസ്‌ട്രേലിയ – മെല്‍ബണ്‍ – 2024*

ഇന്ത്യയുടെ മുന്നിലുള്ള നിര്‍ണായക മത്സരത്തില്‍ വിജയം മാത്രമാണ് ലക്ഷ്യം. എന്നിരുന്നാലും ആദ്യ ഇന്നിങ്സ് ബാറ്റിങ്ങില്‍ 474 റണ്‍സ് നേടിയ ഓസീസ് നിലവില്‍ 310 റണ്‍സിന്റെ ലീഡിലാണ്.

Content Highlight: Jasprit Bumrah Take Brilliant Hard Work Against Australia In Fourth Test