മുംബൈ: സിനിമാ ലോകവും ക്രിക്കറ്റും തമ്മിലുള്ള സൗഹൃദവും പ്രണയുമൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി മുതല്‍ ഹര്‍ഭജന്‍ സിംഗും യുവരാജും സഹീറും വിരാടുമെല്ലാം ബോളിവുഡിന്റെ മരുമകന്മാരായവരാണ്. വിരാടിന്റേയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടേയും വിവാഹം പോയ വര്‍ഷം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം കൊട്ടിഘോഷിച്ചതാണ്.
ആ നിരയിലേക്ക് പുതിയ രണ്ടു പേര്‍ കൂടി കടന്നു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ താരം മറ്റാരുമല്ല. ഇന്ത്യയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ജസ്പ്രീത് ബുംറയാണ്. പക്ഷെ ബുംറയ്ക്ക് ആരാധികയെ ലഭിച്ചിരിക്കുന്നത് ബോളിവുഡില്‍ നിന്നല്ല തെന്നിന്ത്യയില്‍ നിന്നുമാണ്.
തെന്നിന്ത്യന്‍ താരം റാഷി ഖന്നയാണ് തനിക്ക് ബുംറയോടുള്ള ഇഷ്ടവും ആരാധനയും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ആരാധന വെളിപ്പെടുത്തിയത്.
തനിക്ക് ക്രിക്കറ്റ് വളരെയിഷ്ടമാണെന്നും ഇന്ത്യയുടെ ഒരു മത്സരം പോലും മിസ് ചെയ്യാറുമില്ലെന്നും താരം പറഞ്ഞു. പ്രത്യേകിച്ചും ബുംറയുടേത്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബുംറയുടെ വേഗതയേയും റാഷി പ്രശംസിച്ചു. ബുംറയുടെ കളിയെ അഭിനന്ദിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നതും പതിവാണ്.
തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ പ്രശസ്തയാണ് റാഷി. ജില്‍, ബംഗാള്‍ ടൈഗര്‍, ഹൈപ്പര്‍, ശിവം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് റാഷി. ഐ.പി.എല്ലിലെ തിളക്കമാര്‍ന്ന പ്രകടനത്തോടെയാണ് ബുംറയെ കായികലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ഓസ്ട്രേല്യക്കെതിരെ 2016 ല്‍ അരങ്ങേറ്റം കുറിച്ച് താരം പിന്നീട് ടീം ഇന്ത്യയുടെ സ്ഥിരം സാന്നാധ്യമായി മാറി. ഇന്ന് ഇന്ത്യന്‍ ടീമിലെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ് ബുംറ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലൂടെ താരം ടെസ്റ്റിലും അരങ്ങേറി.