ആന്റിഗ്വ: ഇന്ത്യന്‍ പേസര്‍ ജസപ്രീത് ബുംറയ്ക്ക് റെക്കോഡ്. ഏറ്റവും കുറഞ്ഞ പന്തുകളില്‍ 50 ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ബുംറ തിരുത്തിക്കുറിച്ചത്.
ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ അശ്വിന്റെ റെക്കോഡാണ് ബുംറ മറികടന്നത്. 2597 പന്തുകള്‍ എറിഞ്ഞാണ് അശ്വിന്‍ 50 വിക്കറ്റ് നേടിയതെങ്കില്‍ ബുംറയ്ക്ക് 50 തികയ്ക്കാന്‍ 2464 പന്തുകളെ വേണ്ടി വന്നുള്ളൂ.
അതേസമയം ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 50 വിക്കറ്റ് എന്ന അശ്വിന്റെ റെക്കോഡ് ഇപ്പോഴും ഭദ്രമാണ്. ഒമ്പത് ടെസ്റ്റിലെ 16 ഇന്നിംഗ്‌സില്‍ നിന്ന് അശ്വിന്‍ 50 വിക്കറ്റ് നേടിയപ്പോള്‍ 11 ടെസ്റ്റില്‍ 21 ഇന്നിംഗ്‌സിലാണ് ബുംറയ്ക്ക് 50 തികയ്ക്കാനായത്.
ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് ഈ പട്ടികയില്‍ രണ്ടാമത്. 10 ടെസ്റ്റിലെ 20 ഇന്നിംഗ്‌സിലാണ് കുംബ്ലെ 50 തികച്ചത്.
അതേസമയം പേസര്‍മാരുടെ പട്ടികയില്‍ ബുംറയാണ് ഒന്നാമത്. 13 ടെസ്റ്റില്‍ നിന്ന് 50 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടേയും വെങ്കടേഷ് പ്രസാദിന്റേയും റെക്കോഡാണ് ബുംറ തിരുത്തിയത്.
WATCH THIS VIDEO: