ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ജസ്പ്രീത് ബുംറ. ഇന്ത്യന്‍ ടീമിന്റെ പേസ് ബൗളിങ് കുന്തമുനയാണ് ഈ റൈറ്റ് ആം എക്‌സ്പ്രസ് ഫാസ്റ്റ് ബൗളര്‍.
ഓഗസ്റ്റ് 18ന് ആരംഭിക്കുന്ന അയര്‍ലന്‍ഡ് പരമ്പരയിലാണ് താരം കളത്തില്‍ ഇറങ്ങുന്നത്. നായകനായാണ് ബുംറയുടെ രണ്ടാം വരവ്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഈ പരമ്പര താരത്തിന് നിര്‍ണായകമാണ്. മൂന്ന് മത്സരമാണ് പരമ്പരയിലുള്ളത് .
നട്ടെല്ലിന് പരിക്കേറ്റ താരം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അവസാനമായി പ്രൊഫഷണല്‍ ക്രിക്കറ്റ് കളിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പും ടി-20 ലോകകപ്പും അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചില്ലായിരുന്നു.
ഈ വര്‍ഷത്തെ ഐ.പി.എല്ലും നഷ്ടമായ ബുംറ ഇത്തവണ ലോകകപ്പ് കളിക്കാന്‍ തയ്യാറെടുത്തട്ടാണ് വരുന്നതെന്ന് പറയുകയാണ്. അയര്‍ലന്‍ഡ് പരമ്പരക്ക് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
‘ റീഹാബ് സമയത്ത്, ഞാന്‍ ലോകകപ്പിനായാണ് തയ്യാറെടുത്തത്. ട്വന്റി-20 മത്സരങ്ങള്‍ക്കായല്ല. 10ും 15ും ഓവര്‍ എറിഞ്ഞാണ് ഞാന്‍ പ്രാക്ടീസ് ചെയ്തത്,’ ബുംറ ചെയ്തത്.
തിരിച്ചുവരുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും പരമ്പരക്കായി നോക്കുക്കയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Jasprit Bumrah says he is resdy for worldcup