ക്രിക്കറ്റില്‍ ഒരുകാലത്ത് മികച്ച അവസരങ്ങള്‍ ലഭിക്കാനായി കാനഡയിലേക്ക് പോകണമെന്ന് തീരുമാനിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ബുംറയുടെ ഭാര്യ സഞ്ജനയുമായുള്ള ജിയോ സിനിമയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബുംറ.
‘ഞങ്ങള്‍ ഈ വിഷയം മുമ്പ് ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. എല്ലാവരെയും പോലെ തന്നെ ഇന്ത്യയുടെ ഒരു മികച്ച ക്രിക്കറ്റ് താരമാവാന്‍ ഞാന്‍ സ്വപ്നം കണ്ടു. എന്നാലും എന്റെ മുന്നില്‍ സാധ്യതകള്‍ വളരെ കുറവായിരുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു ബാക്കപ്പ് പ്ലാന്‍ ആവശ്യമായിരുന്നു.
അങ്ങനെ ഞാന്‍ എന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അതിനുശേഷം ഞങ്ങള്‍ കുടുംബമായി കൂടിയേറുന്നതിനെ കുറിച്ചാണ് ആലോചിച്ചത്. എന്നാല്‍ വിദേശത്തുള്ള സംസ്‌കാരം അമ്മക്ക് മടിയായിരുന്നു.
എന്നാല്‍ ഭാഗ്യം കൊണ്ട് ഇവിടെ എല്ലാ കാര്യങ്ങളും അനുയോജ്യമായി. ഇല്ലെങ്കില്‍ ഞാന്‍ കാനഡയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ പോകുമായിരുന്നു. ഇന്ത്യക്കായും മുംബൈ ഇന്ത്യന്‍സിനായും കളിക്കാന്‍ സാധിച്ചതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. സ്ഥിരതയോടു കൂടി പ്രയത്‌നിച്ചാല്‍ ജീവിതത്തില്‍ എന്ത് ലക്ഷ്യങ്ങളും നേടിയെടുക്കാന്‍ ഒരാള്‍ക്ക് സാധിക്കും,’ ബുംറ പറഞ്ഞു.
2013ലാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി ബുംറ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് തുടങ്ങിയ ബുംറയുടെ ക്രിക്കറ്റ് ജൈത്രയാത്ര ഇന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ പേസര്‍ ആയിട്ടാണ് നില്‍ക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒഴിച്ചുകൂടാന്‍ ആവാത്ത പ്രതിഭയാണ് നിലവില്‍ ബുംറ. വരാനിരിക്കുന്ന ടി-20 ലോകകപ്പിലും ഇന്ത്യന്‍ ബൗളിങ് നിരയില്‍ ബുംറ മിന്നും പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
മുംബൈ ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബുംറ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.