| Wednesday, 28th September 2022, 7:13 pm

അവനും പുറത്ത്; ഇന്ത്യക്ക് എട്ടിന്റെ പണി കിട്ടുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി-20 മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായതാണ് ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുന്നത്.

എന്നാല്‍ താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് സൂചനകള്‍. അസമിലെ ബര്‍സാപാര സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബുംറ മടങ്ങിയെത്തിയേക്കുമെന്നാണ് ഒഫീഷ്യല്‍സ് വ്യക്തമാക്കുന്നത്.

യുവതാരം ദീപക് ചഹറാണ് ബുംറക്ക് പകരക്കാരനായി ടീമിലെത്തിയിരിക്കുന്നത്. അര്‍ഷ്ദീപ് സിങ്ങാണ് പേസ് ഡിപ്പാര്‍ട്‌മെന്റില്‍ ഇന്ത്യക്ക് കരുത്താവുന്നത്.

യൂസ്വേന്ദ്ര ചഹലിന് വിശ്രമമനുവദിച്ച മത്സരത്തില്‍ വെറ്ററന്‍ താരം ആര്‍. അശ്വിനാണ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യയുടെ വിജയ ശില്‍പിയായ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലും ടീമിലെത്തിയിട്ടുണ്ട്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനും പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്.

അതേസമയം, ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു.

തീര്‍ക്കാന്‍ ബാക്കി വെച്ച പല കണക്കുകളും മുന്‍നിര്‍ത്തിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഐ.പി.എല്ലിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം സമനിലയിലാണ് കലാശിച്ചത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2നാണ് സമനിലയിലായത്. ആദ്യ രണ്ട് മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷമായിരുന്നു ഇന്ത്യ പരമ്പരയിലേക്ക് മടങ്ങിയെത്തിയത്. ശേഷമുള്ള മൂന്ന് കളിയില്‍ രണ്ടെണ്ണം ഇന്ത്യ ജയിക്കുകയും ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയുമായിരുന്നു.

ഇന്ത്യ ന്‍ ടീം:

കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, ദിനേഷ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പപട്ടേല്‍, ആര്‍. അശ്വിന്‍, ദീപക് ചഹര്‍, അര്‍ഷ്ദീപ് സിങ്

സൗത്ത് ആഫ്രിക്ക ടീം:

ക്വിന്റന്‍ ഡി കോക്ക്, തെംബ ബാവുമ, റിലി റൂസോ, എയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വെയ്ന്‍ പര്‍ണല്‍, കഗീസോ റബാദ, കേശവ് മഹാരാജ്, എന്റിച്ച് നോര്‍ട്‌ജെ, ട്രാബിസ് ഷംസി

Content Highlight: Jasprit Bumrah ruled out from the first match in India vs South Africa T20 series

We use cookies to give you the best possible experience. Learn more