ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
കാണ്‍പൂരില്‍ നടന്ന മത്സരത്തിന്റെ രണ്ട് ദിവസങ്ങള്‍ മഴമൂലം നഷ്ടമായപ്പോള്‍ നാലാം ദിവസവും അഞ്ചാം ദിവസവും ഐതിഹാസികമായ പ്രകടനം നടത്തികൊണ്ട് ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍മാര്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അതില്‍ രവിചന്ദ്രന്‍ അശ്വിന്‍ 11 വിക്കറ്റും രവീന്ദ്ര ജഡേജ ഒമ്പത് വിക്കറ്റും ജസ്പ്രീത് ബുംറ 11 വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.
11 വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ പേസ് സ്റ്റാര്‍ ബുംറ ഐ.സി.സിയുടെ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ വമ്പന്‍ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനാണ് ബുംറയ്ക്ക് സാധിച്ചത്.
രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ബുംറ 870 റേറ്റിങ് പോയിന്റ് സ്വന്തമാക്കിയാണ് ഒന്നാമത് എത്തിയത്. 2024ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ ബുംറ 881 പോയിന്റിന്റെ ഉയര്‍ന്ന റാങ്കിങ് സ്വന്തമാക്കിയിരുന്നു. രണ്ടാം സ്ഥാനത്തുള്ള അശ്വിന്‍ 869 പോയിന്റാണ് നേടിയത്.
ഐ.സി.സിയുടെ പുതിയ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിലുള്ള താരം, രാജ്യം, പോയിന്റ്
ഇനി ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഒക്ടോബര്‍ ഒമ്പതിന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 12ന് ഹൈദരബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നടക്കും.
Content Highlight: Jasprit Bumrah In Top Of ICC Bowling Ranking