ഐ.പി.എല്ലില്‍ ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍ പുറത്തായിരിക്കുകയാണ്. ടീം പ്ലേ ഓഫ് പോലും കാണാതെയാണ് പുറത്തായത്. ഇതോടെ വമ്പന്‍ വിമര്‍ശനങ്ങളും താരം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പുറത്തായപ്പോഴും ടീമില്‍ തലയുയര്‍ത്തിയ ഒരേയൊരു താരം പേസ് അറ്റാക്കര്‍ ജസ്പ്രീത് ബുംറയാണ്.
നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 6.48 എക്കണോമിയില്‍ 20 വിക്കറ്റ് സ്വന്തമാക്കിയ ബുംറ 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാണ്. 12 മത്സരത്തില്‍ നിന്നും പഞ്ചാബിന്റെ ഹര്‍ഷല്‍ പട്ടേലും 20 വിക്കറ്റ് നേടിയിട്ടുണ്ട്.
ഇതിനനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ നേട്ടഡം സ്വന്തമാക്കാനാണ് ബുംറക്ക് സാധിച്ചിരിക്കുന്നത്. 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട് ബോള്‍ എറിഞ്ഞ താരമാകാനാണ് ബുംറക്ക് സാധിച്ചത്. 139 ടോട്ട് ബോളുകളാണ് താരം എറിഞ്ഞ് എതിരാളികളെ സമ്മര്‍ദത്തിലാക്കിയത്.
2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട് ബോള്‍ എറിഞ്ഞ താരം, ടോട്ട് ബോള്‍
നിലവില്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ 13 മത്സരങ്ങളില്‍ നിന്ന് 9 വിജയവും മൂന്നു തോല്‍വിയും അടക്കം 19 പോയിന്റ് നേടി കൊല്‍ക്കത്തയാണ് മുന്നില്‍. +1.428 എന്ന മികച്ച നെറ്റ് റണ്‍ റേറ്റും ടീമിനുണ്ട്.
സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ 12 മത്സരത്തില്‍ നിന്ന് 8 വിജയവുമായി 16 പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനത്തും ഉണ്ട്. +0.349 നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്.
Content highlight: Jasprit Bumrah In Record Achievement