Sports News
ബും ബും മിന്നല്‍ ബുംറ; കങ്കാരുക്കളെ അവരുടെ തട്ടകത്തില്‍ തകര്‍ത്തത് നേടിയത് കിടിലന്‍ റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 23, 04:05 am
Saturday, 23rd November 2024, 9:35 am

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുക്കുകയും തുടര്‍ന്ന് 150 റണ്‍സിന് പെര്‍ത്തില്‍ ഓള്‍ ഔട്ട് ആവുകയുമായിരുന്നു.

നിലവില്‍ ആദ്യ മത്സരത്തിലെ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 45 ഓവര്‍ പിന്നിടുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സാണ് നേടിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് ഓസീസ് തകര്‍ന്നടിഞ്ഞത്. അഞ്ച് മെയ്ഡന്‍ അടക്കം അഞ്ച് വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ഓപ്പണിങ് ഇറങ്ങിയ നഥാന്‍ മെക്സ്വീനി (10), ഉസ്മാന്‍ ഖവാജ (8), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (3), സ്റ്റീവ് സ്മിത് (0), അലക്‌സ് കാരി (21) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് ബുംറ പിഴുതെറിഞ്ഞത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് ഏറ്റവും വേഗത്തില്‍ നേടുന്ന രണ്ടാമത്തെ പേസ് ബൗളറാകാനാണ് ബുംറയ്ക്ക് സാധിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളര്‍, വിക്കറ്റ്, മത്സരം

കപില്‍ ദേവ് – 23 – 131 മത്സരം

ജസ്പ്രീത് ബുംറ – 11 – 41 മത്സരം*

സഹീര്‍ഖാന്‍ – 11 – 92 മത്സരം

ഇഷാന്ത് ശര്‍മ – 11 – 105 മത്സരം

ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജ, അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഓസീസിന് വേണ്ടി നിലവില്‍ ക്രീസില്‍ തുടരുന്നത് മിച്ചല്‍ സ്റ്റാര്‍ക്കും (23* റണ്‍സ്), ജോഷ് ഹേസല്‍വുഡുമാണ് (6*).

 

Content Highlight: Jasprit Bumrah In Great Record Achievement In Test Cricket