ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് ഓസീസ് നേടിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ നേടിയത് ജസ്പ്രീത് ബുംറയാണ്. ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നാലാം മത്സരത്തിലും ബുംറമികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചത്. ഏഴ് മെയ്ഡന്‍ അടക്കം 75 റണ്‍സ് വിട്ടുകൊടുത്താണ് താരം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. പരമ്പരയില്‍ ഇതുവരെ 24 വിക്കറ്റുകളാണ് ബുംറ നേടിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബുംറയ്ക്ക് സാധിച്ചിരിക്കുകയാണ്.
മെല്‍ബണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയെ മറികടന്നാണ് ബുംറ ഒന്നാമത് എത്തിയത്.
ടെസ്റ്റില്‍ ഇതോടെ 197 വിക്കറ്റുകളാണ് ബുംറ നേടിയത്. 200 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ വെറും മൂന്ന് വിക്കറ്റുകളാണ് ഇനി ബുംറയ്ക്ക് വേണ്ടത്. വരും ദിനങ്ങളില്‍ ബുംറ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Jasprit Bumrah In Great Record Achievement In M.C.G