ഐ.സി.സി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പുമായി ജസ്പ്രീത് ബുംറ. ഐ.സി.സി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റാണ് ബുംറ സ്വന്തമാക്കിയത്. നിലവില്‍ ഐ.സി.സി പുറത്തുവിട്ട പുതിയ റേറ്റിങ്ങില്‍ 904 പോയിന്റാണ് താരം സ്വന്തമാക്കിയത്.
നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 9 വിക്കറ്റ് വീഴ്ത്തിയ പ്രകടനം കാഴ്ചവച്ചതോടെയാണ് റേറ്റിങ്ങില്‍ പുതിയ റെക്കോഡ് സ്വന്തമാക്കാന്‍ ബുംറയ്ക്ക് സാധിച്ചത്.
ഈ റെക്കോഡ് നേട്ടത്തില്‍ അടുത്തിടെ വിരമിച്ച ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിനൊപ്പമെത്താനും താരത്തിന് സാധിച്ചു. 2016ല്‍ വാംഖഡെയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് അശ്വിന്‍ ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയില്‍ ഇതുവരെ മൂന്ന് ടെസ്റ്റുകളില്‍ നിന്നും 21 വിക്കറ്റ് വീഴ്ത്തിയ ബുംറ 48 റേറ്റിങ് പോയിന്റ് ഉയര്‍ത്തിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഇതുവരെ ടെസ്റ്റില്‍ 194 വിക്കറ്റുകളാണ് ബുംറ നേടിയത്. 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടാനുള്ള സുവര്‍ണാവസരവും ബുംറയുടെ മുന്നിലുണ്ട്. വെറും ആറ് വിക്കറ്റുകളാണ് ഇനി ബുംറയ്ക്ക് ഈ നേട്ടത്തിലെത്തിച്ചേരാന്‍ വേണ്ടത്.
ഇതിനോടൊപ്പം മെല്‍ബണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്താന്‍ ഇനി വെറും ഒരു വിക്കറ്റ് ദൂരം മാത്രമാണ് ബുംറയ്ക്ക്. നിലവില്‍ ഈ നേട്ടത്തില്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയ്‌ക്കൊപ്പമാണ് ബുംറ. 15 വിക്കറ്റുകളാണ് ഇരുവരും നേടിയത്.
Content Highlight: Jasprit Bumrah In Great Record Achievement