ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. ഓസീസ് ഉയര്‍ത്തിയ 340 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഇനി ഈ ദിവസം മാത്രമാണുള്ളത്. ഓസീസിനെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ക്കന്‍ സഹായിച്ചത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ്. അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ഓസീസിനെതിരെ അഞ്ച് വിക്കറ്റ് നേടി ഒരു തകര്‍പ്പന്‍ റെക്കോഡും ബുംറ സ്വന്തമാക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ബുംറയെ തേടിയെത്തിയത്.
നിലവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് യശസ്വി ജെയ്വാളാണ്. 208 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയാണ് താരം പുറത്തായത്. താരത്തിന് പുറമെ റിഷബ് പന്ത് 104 പന്തില്‍ നിന്ന് 30 റണ്‍സും നേടിയാണ് പുറത്തായത്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ഇരുവര്‍ക്കും മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്.
ബോക്‌സിങ് ഡേ ടെസ്റ്റിലെ നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് അടക്കമുള്ളവര്‍ക്ക് വളരെ മോശം പ്രകടനമാണ് നടത്തിയത്. ഇനി 18 ഓവറില്‍ 197 റണ്‍സ് നേടിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് വിജയിക്കാനാകൂ.
Content Highlight: Jasprit Bumrah In Great Record Achievement