ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നിലവില്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ഓസീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.
ഓപ്പണര്‍ സാം കോണ്‍സ്റ്റസ് (8), ഉസ്മാന്‍ ഖവാജ (21), സ്റ്റീവ് സ്മിത് (13), ട്രാവിസ് ഹെഡ് (1), മിച്ചല്‍ മാര്‍ഷ് (0), അലക്സ് കാരി (2), മാര്‍നസ് ലബുഷാന്‍ (70), കമ്മിന്‍സ് (41) മിച്ചല്‍ സ്റ്റാര്‍ക്ക് (5) എന്നിവരാണ് പുറത്തായത്.
ഇന്ത്യന്‍ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
സാമിനെ പറഞ്ഞയച്ചാണ് ബുംറ വേട്ടയ്ക്ക് തുടക്കമിട്ടത്. ഖവാജയേയും സ്മിത്തിനേയും പറഞ്ഞയച്ച് സിറാജും മികവ് പുലര്‍ത്തി. നാല് വിക്കറ്റ് വീഴ്ത്തിയാണ് ബുംറ തിളങ്ങിയത്.
ഇതോടെ ടെസ്റ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കാനാണ് ബുംറയ്ക്ക് സാധിച്ചത്. ഇതിന് പുറമെ ഒരു ഇടിവെട്ട് റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ 200 വിക്കറ്റ് നേട്ടത്തില്‍ ഏറ്റവും മികച്ച ആവറേജ് നേടുന്ന താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്.
ജസ്പ്രീത് ബുംറ – 19.38
ജോള്‍ ഗാര്‍ണര്‍ – 20.34
ഷോണ്‍ പൊള്ളോക് – 20.39
വഖാര്‍ യൂനിസ് – 20.61
ഇന്ത്യയുടെ മുന്നിലുള്ള നിര്‍ണായക മത്സരത്തില്‍ വിജയം മാത്രമാണ് ലക്ഷ്യം. എന്നിരുന്നാലും ആദ്യ ഇന്നിങ്സ് ബാറ്റിങ്ങില്‍ 474 റണ്‍സ് നേടിയ ഓസീസ് നിലവില്‍ 293 റണ്‍സിന്റെ ലീഡിലാണ്.
ഒരുവേള ഫോളോ ഓണ്‍ മുമ്പില്‍ കണ്ട ഇന്ത്യയെ നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വാഷിങ്ടണ്‍ സുന്ദറിന്റെയും കൂട്ടുകെട്ടാണ് ആദ്യ ഇന്നിങ്സിലെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. നിതീഷ് കുമാര്‍ സെഞ്ച്വറി നേടിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായാണ് സുന്ദര്‍ തിളങ്ങിയത്.
Content Highlight: Jasprit Bumrah In Great Record Achievement