ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ 434 റണ്‍സിന്റെ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരത്തില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് ഇപ്പോള്‍ മുന്നില്‍.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ 434 റണ്‍സിന്റെ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരത്തില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് ഇപ്പോള്‍ മുന്നില്‍.
മൂന്നാം ടെസ്റ്റില്‍ വിശ്രമം അനുവദിക്കേണ്ടിയിരുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് ടീം മാനേജ്‌മെന്റ് നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ക്രിക്ബസാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
Jasprit Bumrah set to be rested from the 4th Test against England in Ranchi. (Cricbuzz).📝🇮🇳🏴#JaspritBumrah #INDvENG #INDvsENG #WTC25 pic.twitter.com/rpYt4Fwyq5
— The Cricket TV (@thecrickettvX) February 19, 2024
റാഞ്ചിയില്‍ നടക്കുന്ന അടുത്ത ടെസ്റ്റില്‍ താരത്തിന് വിശ്രമം അനുവദിക്കും. അദ്ദേഹം ധര്‍മ്മശാലയില്‍ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് പിന്നീട് അറിയിക്കും.
നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്സിലാണ് നടക്കുക. ഈ മത്സരത്തിന്റെ അടിസ്ഥാനത്തിലാകും താരം ടീമില്‍ തിരിച്ചെത്തുന്നത്.
പരമ്പരയിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായ ബുംറ ഇതുവരെയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്ന് 80.5 ഓവറുകള്‍ എറിഞ്ഞ് 17 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ബുംറയുടെ പകരക്കാരനെ ഇതുവരെ മാനേജ മെന്റെ് തീരുമാനിച്ചിട്ടില്ല.
KL Rahul will play in the 4th Test at Ranchi. [Sports Tak]
– Great news for Indian team. 🇮🇳 pic.twitter.com/WaWHdDlInH
— Johns. (@CricCrazyJohns) February 19, 2024
ഇന്ത്യന്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ തിരിച്ചുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ടീമില്‍ മാറ്റങ്ങള്‍ വരാനുള്ള സാധ്യതകള്‍ ഏറെ കൂടുതലാണ്.
Content Highlight: Jasprit Bumrah has been rested by the team management in the fourth Test