ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്നി ടെസ്റ്റിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റതോടെ പരമ്പരയും ഇന്ത്യ ഓസ്ട്രേലിയക്ക് മുമ്പില്‍ അടിയറവ് വെച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1നാണ് ആതിഥേയര്‍ വിജയം സ്വന്തമാക്കിയത്.
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരം ഒഴിച്ചുനിര്‍ത്തിയാല്‍ പരമ്പരയിലെ ശേഷിച്ച മത്സരങ്ങളുടെ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടാന്‍ സാധിക്കാതെ പോയി.
പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും പ്ലെയര്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുക്കപ്പെട്ടത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെയായിരുന്നു. കളിച്ച അഞ്ച് മത്സരത്തിലെ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നുമായി 13.06 ശരാശരിയില്‍ 32 വിക്കറ്റുകള്‍ നേടിയാണ് ബുംറ പരമ്പരയുടെ താരമായത്.
ഈ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഒരു ചരിത്ര റെക്കോഡും ബുംറയെ തേടിയെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന നാലാമത് ഏഷ്യന്‍ ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് മാത്രം ഇന്ത്യന്‍ പേസര്‍ കൂടിയാണ് ബുംറ.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കുന്ന ഏഷ്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍
ഇതോടൊപ്പം ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ക്ക് സാധിച്ചു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയ താരങ്ങള്‍