|

147 വര്‍ഷത്തെ ടെസ്റ്റ് ചരിത്രവും മാറ്റിമറിച്ചു; ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് ശരാശരിയും ഇവന്റെ കയ്യില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് 253 തകരുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സാണ് നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേഴ്‌സ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ മികച്ച ബൗളിങ്ങില്‍ ആണ് ഇംഗ്ലണ്ട് തവിടുപൊടിയായത്. ഇംഗ്ലണ്ട് നിരയിലെ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ബുംറ തന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം പുറത്തെടുത്തത്.

ഇതോടെ ബുംറ മറ്റൊരു നിര്‍ണായക നേട്ടമാണ് സ്വന്തമാക്കിയത്. 64 ഇന്നിങ്‌സുകളില്‍ നിന്ന് 20.28 ശരാശരി 152 വിക്കറ്റുകള്‍ ആണ് ബുംറ നേടിയത്. ഇത് ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ 147 വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് ഹണ്ടിങ് ആണ്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ശരാശരിയില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരത്തിന്റെ രാജ്യം, താരം, വിക്കറ്റ്, ശരാശരി എന്ന ക്രമത്തില്‍ (മിനിമം 150 വിക്കറ്റ് നിരക്കില്‍)

ഇംഗ്ലണ്ട് – സിഡ്‌നി ബാണ്‍സ് 189 – 16.43

ഇന്ത്യ – ജസ്പ്രീത് ബുംറ – 150 – 20.28

ഓസ്‌ട്രേലിയ – അലന്‍ ഡേവിഡ്‌സണ്‍ – 186 – 20.53

മത്സരത്തില്‍ ഒല്ലീ പോപ് 23 (55), ജോ റൂട്ട് 5 (10), ജോണി ബെയര്‍സ്റ്റോ 25 (39), ബെന്‍ സ്റ്റോക്സ് 47 (54), ടോം ഹര്‍ട്ലി 21 (24), ജെയിംസ് ആന്‍ഡേഴ്സണ്‍ 6 (19) എന്നിവരുടെ വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ബെന്‍ ഡക്കറ്റ് 21 (17), ബെന്‍ ഫോക്സ് 6 (10), രെഹാന്‍ അഹമ്മദ് 6 (15) എന്നിവരെ കുല്‍ദീവ് യാദവും പറഞ്ഞയച്ചു. ഓപ്പണര്‍ സാക്ക് ക്രോളി 78 പന്തില്‍ നിന്ന് രണ്ട് സിക്സറും 11 ബൗണ്ടറിയും അടക്കം 76 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അകസര്‍ പട്ടേലാണ് ക്രോളിയുടെ വിക്കറ്റ് നേടിയത്.

Content Highlight: Jasprit Bumrah Achieve Another Record