സൗത്ത് ആഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടെസ്റ്റ് മത്സരം സമനിലയില്‍. രണ്ടാം ഇന്നിങ്സില്‍ ഡിക്ലയര്‍ ചെയ്ത സൗത്ത് ആഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയപ്പോള്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 90 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടുകയായിരുന്നു. വിന്‍ഡീസിനെ ഓള്‍ ഔട്ടക്കാന്‍ പ്രോട്ടിയാസിന് സാധിക്കാതെ വരുകയായിരുന്നു.
ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്ക 357 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 233 റണ്‍സിനും പുറത്തായിരുന്നു. ഇതോടെ ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിന് വിജയം സ്വന്തമാക്കാന്‍ 90 ഓവറില്‍ 298 റണ്‍സായിരുന്നു വേണ്ടത്.
വിന്‍ഡീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് അലിക് അത്‌നാസെ ആണ്. 92 റണ്‍സാണ് താരം അടിച്ചെടുത്തത്. കീസി കാര്‍ട്ടി 31 റണ്‍സ് നേടിയപ്പോള്‍ കവേം ഹോഡ്ജ് 29 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.
മത്സരത്തില്‍ ജെയ്‌സന്‍ ഹോള്‍ഡര്‍ 31 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒരു സിക്‌സും ഒരു ഫോറുമടക്കമാണ് താരം റണ്‍സ് സ്‌കോര്‍ ചെയ്തത്. ഇതോടെ കരിയറിലെ ഒരു മിന്നും റെക്കോഡാണ് താരം സ്വന്തമാക്കിയത്. ടെസ്റ്റ് കരിയറില്‍ 3000 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്.
എന്നാല്‍ രണ്ടാം ഇന്നിങ്‌സിലും പ്രോട്ടിയാസിന്റെ സ്പിന്‍ മാന്ത്രികന്‍ നാല് വിക്കറ്റ് വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചെങ്കിലും വിന്‍ഡീസിനെ ഓള്‍ ഔട്ട് ആക്കാന്‍ സാധിച്ചില്ല. കേശവിന് പുറമെ കഗീസോ റബാദ ഒരു വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ചു.
രണ്ടാം ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ടോണി ഡി സോര്‍സി 60 പന്തില്‍ നാല് ഫോര്‍ അടക്കം 45 റണ്‍സ് നേടി പുറത്തായപ്പോള്‍ 38 റണ്‍സ് നേടിയാണ് മടങ്ങിയത്. ട്രിസ്റ്റന്‍ സ്റ്റബ്സ് 68 റണ്‍സ് നേടിയാണ് പുറത്തായത്. ക്യാപ്റ്റന്‍ തെമ്പ ബാവുമ 15 റണ്‍സ് നേടിയിരുന്നു. ശേഷം ടീം ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
വിന്‍ഡീസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത് വെയ്റ്റിനെ പൂജ്യം റണ്‍സിന് പുറത്താക്കിയാണ് പ്രോട്ടിയാസ് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. കേശവ് മഹാരാജിന്റെ മിന്നും പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിന് ആദ്യ ഇന്നിങ്സില്‍ തകര്‍ക്കാന്‍ നിര്‍ണായകമായത്. മത്സരത്തില്‍ 13ാം ഓവറില്‍ ആയിരുന്നു താരം ബൗള്‍ ചെയ്യാന്‍ എത്തിയത്. ശേഷം 40 ഓവര്‍ എറിഞ്ഞ് 15 മെയ്ഡ് ഓവറുകള്‍ അടക്കം 4 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
വെറും 76 റണ്‍സ് വിട്ടുകൊടുത്ത് 1.9 എന്ന ഇടിവെട്ട് എക്കണോമിയിലാണ് താരം ബൗള്‍ ചെയ്തത്. താരത്തിന് പുറമെ കഗീസോ റബാദ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലുങ്കി എന്‍ഗിടി, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Content Highlight: Jason Holger In Record Achievement In Test Cricket