സിഡ്നി: കളിക്കളത്തിന് അകത്തും പുറത്തും എന്നും തീ പാറുന്ന പോരാട്ടങ്ങള്‍ക്കാണ് ഇന്ത്യാ- ഓസീസ് പരമ്പരകള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്. പരമ്പരയ്ക്ക് മുന്നേ തുടങ്ങുന്ന പോര്‍വിളികള്‍ പരമ്പരയവസാനിച്ചാലും തുടുരുന്നതാണ് ക്രിക്കറ്റ് ചരിത്രത്തിലെ കാഴ്ച.
Also Read: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മേശയില്‍ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തു
മറ്റൊരു പോരാട്ടത്തിന് ഓസീസ് ഇന്ത്യയിലെത്തിയപ്പോള്‍ തന്റെ ടീമിന് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ ജേസണ്‍ ഗില്ലസ്പി. ബൗളര്‍മാരോടാണ് ഗില്ലെസ്പിയുടെ ഉപദേശം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പ്രകോപിപ്പിക്കരുതെന്നാണ് താരം തന്റെ പിന്മുറക്കാരോട് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ പരമ്പരയിലെ സ്ലെഡ്ജുകളുടെ പേരില്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയും ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും വിവാദങ്ങളില്‍പ്പെട്ടിരുന്നു. കോഹ്‌ലിയെ നേരിടാന്‍ മികച്ച ബൗളിങ്ങ് പ്രകടനം വേണ്ടി വരുമെങ്കിലും പ്രകോപനം പാടെ ഒഴിവാക്കണമെന്നാണ് ഗില്ലെസ്പി പറയുന്നത്.
“ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ തളയ്ക്കാന്‍ ഓസ്ട്രേലിയ ആക്രമണാത്മക ബൗളിങ് പുറത്തെടുക്കേണ്ടിവരും. എന്ന് കരുതി കോഹ്‌ലിയെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിക്കരുത്. അത് അപകടമാണ്” ഗില്ലെസ്പി പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരെ 23 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള വിരാട് മികച്ച പ്രകടനമാണ് ഇവരോട് പുറത്തെടുത്ത്. ഇന്ത്യാ- ഓസീസ് പരമ്പര ഈ ഞായറാഴ്ചയാണ് തുടങ്ങുന്നത്.