കൊച്ചി: ജസ്‌ന മരിയ ജെയിംസ് തിരോധാന കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.
സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സി.ബി.ഐക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു.കേസന്വേഷണത്തിന് വാഹന സൗകര്യം അടക്കം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു.
ജസ്‌നയുടെ തിരോധാനത്തിന് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് കരുതുന്നതായി സി.ബി.ഐ കോടതിയില്‍ പറഞ്ഞു. തിരോധനത്തിന് പിന്നില്‍ ഗുരുതരമായി എന്തോ കാര്യം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടെന്നും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.
ജസ്നയുടെ സഹോദരന്‍ ജെയ്സ് ജോണ്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവരാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്.
സാധ്യമായ എല്ലാ അന്വേഷണവും തുടരുകയാണെന്നും ഇതുവരെ ജസ്നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് വിദ്യാര്‍ത്ഥിയായ ജസ്‌നയെ കാണാതാകുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക