| Tuesday, 17th January 2017, 9:50 pm

ഇതര മതസ്ഥനെ വിവാഹം ചെയ്തതിന് എസ്.ഡി.പി.ഐ വേട്ടയാടുന്നതായി യുവതി; ജീവന്‍ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ജനുവരി 11 നാണ് ജാസ്മിയുടെയും യുവാവിന്റെയും വിവാഹം കഴിഞ്ഞത്. സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുകയാണ് ജാസ്മി. ഫേസ്ബുക്കില്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയും ജാസ്മി പോസ്റ്റ് ചെയ്തിട്ടുണ്ട്.


കൊല്ലം:  പ്രണയിച്ച് ഇതരമതസ്ഥനായ യുവാവിനെ വിവാഹം ചെയ്തതിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തന്നെയും ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി യുവതി. കൊല്ലം പാലയ്ക്കല്‍ തേവലക്കര സ്വദേശിയായ ജാസ്മി ഇസ്‌മെയില്‍ ജാസ്മിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ജനുവരി 11 നാണ് ജാസ്മിയുടെയും യുവാവിന്റെയും വിവാഹം കഴിഞ്ഞത്. സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുകയാണ് ജാസ്മി. ഫേസ്ബുക്കില്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയും ജാസ്മി പോസ്റ്റ് ചെയ്തിട്ടുണ്ട്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ഷംനാദ്, ഷമീര്‍, ഷാനവാസ് എന്നിവരാണ് തങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും തനിക്കും തന്റെ പങ്കാളിക്കും ജീവഹാനി സംഭവിക്കുകയോ ആത്മഹത്യ ചെയ്താലോ ഉത്തരവാദികള്‍ എസ്.ഡി.പി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഇവരായിരിക്കുമെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

എസ്.ഡി.പി.ഐ ഭീഷണിയെ കുറിച്ച് ജാസ്മി ഫേസ്ബുക്കില്‍ വിശദീകരിക്കുന്നതിങ്ങനെ

എന്റെ പ്രിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അന്യ മതത്തില്‍ പെട്ട ഒരു പയ്യനും മായി ഞാന്‍ സ്‌നേഹിക്കുകയോ, ജീവിക്കുകയോ ചെയ്‌തോട്ടേ, നിങ്ങള്‍ എന്തിനാണ് ഞങ്ങളുടെ പുറകില്‍ വരുന്നതു, നിങ്ങള്‍ക്കു ഞങ്ങളുടെ ജീവന്‍ ആണോ വേണ്ടതു, ഞാനും ഈ ഭുമിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു, ദയവ് ചെയ്തു എന്നെയോ ഞാന്‍ ഇഷ്ട്ടപ്പെടുന്ന വ്യക്തിയെയോ ഇല്ലാതാക്കന്‍ ശ്രമിക്കരുത് ഇത് എന്റെ ജീവിതമാണ് ഇതില്‍ നിങ്ങള്‍ തലയിടരുത്.

അതേ സമയം മകളെ കാണാനില്ലെന്ന് കാണിച്ച് ജാസ്മിയുടെ രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയതായി പൊലീസ് പറയുന്നു. കേസില്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ടെന്നും കോടതിയാണ് പെണ്‍കുട്ടിയുടെ ഇഷ്ടം പരിഗണിക്കേണ്ടതെന്നും പൊലീസ് പറയുന്നു.

We use cookies to give you the best possible experience. Learn more