ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; മുന്‍ എം.എല്‍.എയ്ക്ക് പിന്നാലെ ചീഫ് വിപ്പും പാര്‍ട്ടി വിട്ടു
national news
ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; മുന്‍ എം.എല്‍.എയ്ക്ക് പിന്നാലെ ചീഫ് വിപ്പും പാര്‍ട്ടി വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2019, 4:45 pm

റാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. എം.എല്‍.എ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ചീഫ് വിപ്പും പാര്‍ട്ടി വിട്ടു.

ഭരണകക്ഷിയായ ബി.ജെ.പിയുടെ ചീഫ് വിപ്പായ രാധാകൃഷ്ണ കിഷോര്‍ ആണ് ബി.ജെ.പി വിട്ട് ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റസ് യൂണിയനില്‍ ചേര്‍ന്നത്. ചത്താര്‍പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് രാധാകൃഷ്ണ കിഷോര്‍.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി പുറത്ത് വിട്ടപ്പോള്‍ പട്ടികയിലിടം നേടാന്‍ രാധാകൃഷ്ണ കിഷോറിന് കഴിഞ്ഞിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാധാകൃഷ്ണ കിഷോര്‍ പാര്‍ട്ടി വിട്ടത്.

ബര്‍ഹി മുന്‍ എം.എല്‍.എയായ ഉമാശങ്കര്‍ അകേലയാണു ഞായറാഴ്ച ബി.ജെ.പി വിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാര്‍ഖണ്ഡിന്റെ എ.ഐ.സി.സി ഇന്‍ ചാര്‍ജായ ആര്‍.പി.എന്‍ സിങ്ങിന്റെയും ജെ.പി.സി.സി പ്രസിഡന്റ് രാമേശ്വര്‍ ഉറാവിന്റെയും സാന്നിധ്യത്തിലായിരുന്നു അകേലയുടെ പാര്‍ട്ടി പ്രവേശം.

ബര്‍ഹിയില്‍ നിന്നു വീണ്ടും മത്സരിക്കാന്‍ ബി.ജെ.പി സീറ്റ് നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് അകേല പാര്‍ട്ടി വിട്ടതെന്ന് ഹസാരിബാഗിലെ കോണ്‍ഗ്രസ് നേതാവ് ദേവ്രാജ് കുശ്വഹ പറഞ്ഞു.

52 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചപ്പോള്‍ 10 സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് സീറ്റ് ലഭിച്ചിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ