ഹോളിവുഡ് കീഴടക്കാന്‍ 'കിക്ക്' നായിക ജാക്വിലിന്‍
Daily News
ഹോളിവുഡ് കീഴടക്കാന്‍ 'കിക്ക്' നായിക ജാക്വിലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Sep 18, 09:55 am
Thursday, 18th September 2014, 3:25 pm

jaquiline[] മസില്‍ ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കിക്കിലൂടെ ബോളിവുഡില്‍ ക്ലിക്കായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഹോളിവുഡിലേക്ക്. ഹോളിവുഡ് സസ്‌പെന്‍സ് ത്രില്ലര്‍ “ഡെഫ്‌നീഷന്‍ ഓഫ് ഫിയര്‍” എന്ന ചിത്രത്തിലെ നായികാ വേഷമാണ് ജാക്വിലിനെ തേടിയെത്തിയിരിക്കുന്നത്.

ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകന്‍ ജെയിംസ് സിംപ്‌സന്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് ജാക്വിലിനെ കാത്തിരിക്കുന്നത്. ഹോളിവുഡിലെ ടോപ് താരങ്ങളായ അല്‍ പാസിനോ, പെനിലോപ് ക്രൂസ് എന്നിവരെ താരനിരയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ സംവിധായകനാണ് സിംപ്‌സന്‍.

രണ്‍ബീര്‍ കപൂര്‍,അര്‍ജുന്‍ രാംപാല്‍ എന്നീ സൂപ്പര്‍ ഹിറ്റ് താരങ്ങള്‍ ഒന്നിക്കുന്ന റോയ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബോളിവുഡിന്റെ ഈ ഗോര്‍ജിയസ് ഹീറോയിന്‍. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ കള്ളന്റെ വേഷത്തിലാണ് രണ്‍ബീര്‍ എത്തുന്നത്.

നവാഗതനായ വിക്രംജിത്ത് സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്  മലേഷ്യയില്‍ പുരോഗമിക്കുകയാണ്. റോയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും ജാക്വിലിന്റെ ഹോളിവുഡ് അരങ്ങേറ്റം.