[share]
[]ടോക്യോ: ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തിലെ സ്റ്റോറേജ് ടാങ്കര്‍ തകര്‍ന്ന് അണുപ്രസരണമുള്ള 100 ടണ്‍ മലിനജലം ചോര്‍ന്നു. റിയാക്റ്ററിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവര്‍ (ടെപ്‌കോ) ആണ് വിവരം പുറത്തുവിട്ടത്.
റിയാക്റ്ററിലെ മലിന ജലം സൂക്ഷിച്ചിരിക്കുന്ന നൂറു കണക്കിന് ടാങ്കുകളിലൊന്നാണ് ചോര്‍ന്നത്. ഉയര്‍ന്ന റേഡിയോ ആക്റ്റീവ് സ്വഭാവമുള്ള ജലമാണിത്. അര്‍ബുദത്തിന് കാരണമായേക്കാവുന്ന വിഷ വസ്തുക്കള്‍ അടങ്ങിയതാണിത്.
ലിറ്ററിന് 230 മില്യന്‍ ബെക്വറല്‍ എന്ന തോതില്‍ റേഡിയോ ആക്റ്റീവ് മൂലകങ്ങള്‍ അടങ്ങിയ ജലമാണ് റിയാക്റ്ററില്‍ നിന്ന് ചോര്‍ന്നിരിക്കുന്നതെന്ന് ടെപ്‌കോ വക്താവ് മസായുകി ഓനോ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം കുടിവെള്ള യോഗ്യമായ ജലത്തില്‍ ഒരു ലിറ്ററില്‍ 10 ബെക്വറില്‍ കൂടുതല്‍ റേഡിയോ ആക്റ്റീവ് മൂലകങ്ങള്‍ പാടില്ലെന്നിരിക്കെയാണിത്.
മണിക്കൂറൂകളോളം ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പിന്നീട് ചോര്‍ച്ച കണ്ടെത്തിയ ടാങ്കില്‍ നിന്നും ജലം മറ്റൊരു ടാങ്കിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി.