| Friday, 22nd December 2017, 4:48 pm

ഉത്തര കൊറിയയുടെ ഭീഷണി: പ്രതിരോധത്തിനായി റെക്കോര്‍ഡ് ബജറ്റുമായി ജപ്പാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ: ഉത്തര കൊറിയയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനായി ജപ്പാനീസ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത് റെക്കോര്‍ഡ് തുക. 5.19 ട്രില്യണ്‍ യെന്‍ അഥവാ 46 മില്യണ്‍ ഡോളറാണ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പ്രധാനമായും മിസൈല്‍ റേഞ്ചറുകളുടെ എണ്ണം കൂട്ടാനാണിത്.

2018 സാമ്പത്തിക വര്‍ഷം 97.71 ട്രില്യണ്‍ യെന്‍ (862 മില്ല്യണ്‍ ഡോളര്‍) ഉള്ള ദേശീയ ബജറ്റിന്റെ ഭാഗമായാണ് ഇത്രയും വലിയ തുക പ്രതിരോധത്തിനായി മാറ്റി വെച്ചിരിക്കുന്നത്.

ഉത്തര കൊറിയയയുടെ ഭീഷണി കൂടാതെ ചൈനയുടെ കടല്‍ മാര്‍ഗമുള്ള അക്രമ ഭീഷണികളേയും ചെറുക്കുന്നതിനാണ് പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ ഭരണകൂടം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

അമേരിക്കന്‍ നിര്‍മിത ഏയ്ജിസ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാക്കുന്നതിന് വേണ്ടിയാണ് ബജറ്റിലെ 730 ദശലക്ഷം യെന്‍ നീക്കിവെച്ചിരിക്കുന്നത്.

ജപ്പാനിലെ വ്യോമ സേനക്കും 4.7 ബില്ല്യന്‍ യെന്‍ നീക്കിവെച്ചിട്ടുണ്ട്. നോര്‍ത്ത് കൊറിയ നടത്തിയത് പോലെ പ്രക്ഷേപണപഥം ഉയര്‍ത്തി ഒരേ സമയം മിസൈലുകളെ വിക്ഷേപിക്കുന്നതിനുള്ള നിയന്ത്രണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണിണിത്.

ജപ്പാനില്‍ പതിനായിരക്കണക്കിന് അമേരിക്കന്‍ പട്ടാളക്കാര്‍ തമ്പടിക്കുന്നുണ്ട്. നിലവില്‍ അമേരിക്കയും ഉത്തര കൊറിയയും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജപ്പാന്‍ സര്‍ക്കാറിന്റെ ഈ നീക്കത്തെ ലോക രാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

We use cookies to give you the best possible experience. Learn more