ടോക്യൊ: ഭക്ഷണത്തിന്റെ രുചി ഇമിറ്റേറ്റ് ചെയ്യാന്‍ പറ്റുന്ന പ്രോട്ടോടൈപ്പ് ടി.വി. സ്‌ക്രീന്‍ വികസിപ്പിച്ച് ജപ്പാനില്‍ നിന്നുള്ള പ്രൊഫസര്‍.
ഭക്ഷണത്തിന്റെ രുചി കൃത്രിമമായി അനുകരിക്കാന്‍ കഴിയുന്ന ഈ സ്‌ക്രീന്‍ മള്‍ട്ടി-സെന്‍സറിംഹ് വ്യൂയിങ് എക്‌സ്പീരിയന്‍സ് (Multi-Sensory Viewing Experience) എന്ന പുതിയകാല ദൃശ്യാനുഭവത്തിലേക്കുള്ള ഏറ്റവും പുതിയ ചുവടായാണ് ഈ കണ്ടുപിടിത്തത്തെ റിപ്പോര്‍ട്ടുകള്‍ വിശേഷിപ്പിക്കുന്നത്.
‘ടേസ്റ്റ് ദ ടി.വി’ (‘ടി.ടി.ടി.വി) എന്നാണ് ഈ ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. 10 വ്യത്യസ്ത ഫ്‌ളേവറുകളിലുള്ള കാനിസ്റ്ററുകളുപയോഗിച്ച് സ്‌പ്രേ ചെയ്താണ് ഒരു പ്രത്യേക ഭക്ഷണപദാര്‍ത്ഥത്തിന്റെ രുചി സൃഷ്ടിക്കുന്നത്.
ഇതിന് ശേഷം ഫ്‌ളേവറിന്റെ സാംപിള്‍ കാഴ്ചക്കാരന് രുചിച്ച് നോക്കാന്‍ വേണ്ടി ടി.വി. സ്‌ക്രീനിന്റെ മുകളില്‍ ഒരു ഹൈജീനിക് ഫിലിം പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്.
”കൊവിഡിന്റെ ഈ സമയത്ത് ഇത്തരത്തിലുള്ള സാങ്കേതികവിദ്യ, പുറംലോകവുമായി ജനങ്ങളെ ബന്ധപ്പെടുത്താന്‍ സഹായിക്കും.
ലോകത്തിന്റെ മറ്റൊരു കോണിലുള്ള റസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതായ അനുഭവം ആളുകളില്‍ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം,” സ്‌ക്രീന്‍ വികസിപ്പിച്ച മെയ്ജി സര്‍വകാശാലാ പ്രൊഫസര്‍ ഹോമെ മിയാഷിട പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Japanese professor develops lickable TV screen simulating flavour of food