ടോക്കിയോ: കൊവിഡ്-19 വൈറസ് എല്ലാവരിലും പടര്‍ത്താന്‍ ശ്രമിച്ച രോഗി കൊവിഡ് ബാധിച്ച് മരിച്ചു. 57 കാരനായ ജപ്പാന്‍കാരനാണ് കൊവിഡ്-19 ബാധിച്ച് ടോക്കിയോയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് നാലിനാണ് ഇദ്ദേഹത്തിന് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇദ്ദേഹത്തോട് വീട്ടില്‍ ഐസൊലേഷനില്‍ കഴിയാനായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ എന്നാല്‍ അന്ന് വൈകുന്നേരം തന്നെ താന്‍ ഈ വൈറസ് ബാധ എല്ലാവരിലും പടര്‍ത്തുമെന്ന് വീട്ടുകാരോട് പറഞ്ഞ് ഇദ്ദേഹം അടുത്തുള്ള പബ്ബിലേക്ക് പോവുകയും ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മാര്‍ച്ച് 5 ന് തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച് 12 ന് ഇദ്ദേഹം പോയ പബ്ബിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊവിഡ്-19 സംശയമുള്ളവര്‍ നിര്‍ബന്ധമായും പുറത്തിറങ്ങരുതെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്നാണ് ഇയാള്‍ മനപ്പൂര്‍വ്വം വൈറസ് പടര്‍ത്താനായി പുറത്തിറങ്ങിയത്. ലോകത്താകെ കൊവിഡ്-19 ബാധിച്ചുള്ള മരണം 8000 ത്തോട് അടുത്തിരിക്കയാണ്. 184976 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.