| Monday, 5th December 2022, 6:53 pm

സമുറായ് പടയെ മറികടക്കാൻ മോഡ്രിച്ചും കൂട്ടരും; ക്വാർട്ടർ ഫൈനലിലേക്ക് ആര് മുന്നേറും?

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരങ്ങൾ അവസാന റൗണ്ടിലേക്ക് അടുക്കവേ പ്രവചനങ്ങൾക്കും അപ്പുറമാണ് കാര്യങ്ങൾ.

തിങ്കളാഴ്ചത്തെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഏഷ്യൻ കരുത്തരായ ജപ്പാൻ നേരിടുന്നത് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെയാണ്.

ഗ്രൂപ്പ്‌ ഇ ചാമ്പ്യൻമാരായാണ് ജപ്പാൻ പ്രീ ക്വാർട്ടറിനെത്തുന്നത്.ക്രൊയേഷ്യ ഗ്രൂപ്പ്‌ എഫ് രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്.

യൂറോപ്യൻ വമ്പമ്മാരായ ജർമനിയെ അട്ടിമറിച്ചു കൊണ്ടാണ് ജപ്പാൻ ഖത്തറിലെ തങ്ങളുടെ ആദ്യ മത്സരം അവിസ്മരണീയമാക്കിയത്. പിന്നീട് കോസ്റ്റാറിക്കയോടും വിജയിക്കാൻ കഴിഞ്ഞ ടീമിന് പക്ഷെ സ്പെയ്നിനെ മാത്രം കീഴടക്കാൻ സാധിച്ചില്ല.

ക്രൊയേഷ്യയും ശക്തമായ പോരാട്ടം കാഴ്ചവെച്ച് തന്നെയാണ് പ്രീ ക്വാർട്ടർ ഉറപ്പിച്ചത്.ഗ്രൂപ്പ്‌ ചാമ്പ്യൻമാരായ മൊറോക്കയോട് സമനില നേടി തുടങ്ങിയ ക്രൊയേഷ്യ. രണ്ടാം മത്സരത്തിൽ കാനഡയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തെറിഞ്ഞു.

മൂന്നാം മത്സരത്തിൽ ശക്തരായ ബെൽജിയത്തിനോട് സമനില കൂടി നേടി പ്രീ ക്വാർട്ടറിന് എത്തുന്ന ക്രൊയേഷ്യക്ക് പക്ഷെ ജപ്പാനോട് കാര്യങ്ങൾ എളുപ്പമാകുമോ എന്ന് കണ്ടറിയണം. കാനഡക്ക് എതിരെ നാല് ഗോൾ സ്കോർ ചെയ്തത് ഒഴിച്ച് നിർത്തിയാൽ ക്രൊയേഷ്യൻ മുന്നേറ്റ നിരക്ക് ലോകകപ്പിൽ കാര്യമായൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.

എന്നാൽ ഇതുവരെ ഒരു ഗോൾ മാത്രം വഴങ്ങിയ പ്രതിരോധ നിര ശക്തമായതിൽ ക്രൊയേഷ്യക്ക് ആശ്വസിക്കുകയും ചെയ്യാം.

മിന്നൽ വേഗത്തിൽ കൗണ്ടർ സൃഷ്ടിച്ചു ഗോൾ അടിക്കുന്ന ജപ്പാനെതിരെ കുറച്ചു ഗോളുകൾ എങ്കിലും നേടി പിന്നീട് പ്രതിരോധത്തിലൂന്നി കളിച്ചാലെ ക്രൊയേ ഷ്യക്ക് വിജയിക്കാൻ സാധിക്കൂ.

എന്നാൽ ജർമനിയോടും, കോസ്റ്റാറിക്കയോടും കോട്ടകെട്ടിയതുപോലുള്ള പ്രതിരോധ നിരയുമായി കളിച്ച ജപ്പാനെതിരെ ഗോളുകൾ നേടണമെങ്കിൽ ക്രൊയേഷ്യക്കൽപ്പം വിയർക്കേണ്ടി വരും.

ഇരു ടീമുകളും പ്രതിരോധത്തിലൂന്നി തന്നെയാവും ഇന്ന് കളിക്കുക.
ഇന്ന് വിജയികളാകുന്ന ടീം ബ്രസീൽ-ദക്ഷിണ കൊറിയ മത്സര വിജയികളോടാകും ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുക.

Content Highlights:Japan v/croatia pre quarter match analyse malayalam

We use cookies to give you the best possible experience. Learn more