ഖത്തര്‍ ലോകകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയ്‌നെ അട്ടിമറിച്ച് ഏഷ്യന്‍ കരുത്തരായ ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്റെ വിജയം.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ജപ്പാന്‍ ലീഡ് നേടിയത്.
48ാം മിനിട്ടില്‍ റിറ്റ്‌സു ഡോവനാണ് ജപ്പാന്റെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് തനാക സ്‌പെയ്ന്‍ വലയിലേക്ക് രണ്ടാമത്തെ ഗോളും തൊടുക്കുകയായിരുന്നു.
മൂന്ന് കളിയില്‍ രണ്ട് വിജയവുമായി ആറ് പോയിന്റോടെയാണ് ജപ്പാന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. നേരത്തെ ജര്‍മനിയേയും 2-1ന് ജപ്പാന്‍ അട്ടിമറിച്ചിരുന്നു.
ആദ്യ പകുതി സ്പാനിഷ് ആധിപത്യം
ജപ്പാനെതിരായ മത്സരത്തില്‍ 11ാം മിനിട്ടിലായിരുന്നു മൊറാട്ടയുടെ ഗോള്‍. അസ്പിലിക്യൂറ്റ നല്‍കിയ ക്രോസ് ബോക്സില്‍ വെച്ച് ഹെഡറിലൂടെയാണ് മൊറാട്ട പന്ത് വലയിലെത്തിച്ചത്.
ജപ്പാനെതിരെ മത്സരത്തിന്റെ ആദ്യപകുതിയില്‍ സ്പാനിഷ് ആധിപത്യമാണ് കാണാനായത്. നിരവധി തവണയാണ് സ്പെയ്‌ന് മുന്നേറ്റനിര ആദ്യ പകുതിയില്‍ ജപ്പാന്‍ ഗോള്‍വല ലക്ഷ്യമാക്കി ശ്രമങ്ങള്‍ നടത്തിയത്. മറുഭാഗത്ത് ജപ്പാന്‍ ഒന്ന് രണ്ട് കൗണ്ടറിന് ശ്രമിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായിരുന്നില്ല.
CONTENT HIGHLIGHT: Japan upset former world champions Spain in the final group stage match of the Qatar World Cup in the prequarters