| Tuesday, 15th December 2020, 3:07 pm

ജപ്പാനിലെ രാക്ഷസന്‍; ക്രൂരമായ ഒമ്പത് കൊലപാതകങ്ങള്‍; ലോകത്തെ നടുക്കിയ ട്വിറ്റര്‍ സീരിയര്‍ കില്ലര്‍ക്ക് വധശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോകിയോ: 2017ല്‍ ലോകത്തെ നടുക്കിയ ട്വിറ്റര്‍ കില്ലര്‍ എന്നറിയപ്പെട്ട ജപ്പാനിലെ സീരിയര്‍ കില്ലര്‍ ടകാഹിരോ ഷിറൈഷിക്ക് വധശിക്ഷ.  ഒമ്പത് പേരെ കൊലപ്പെടുത്തിയ കേസിലാണ് ടോകിയോ കോടതി ഇയാളെ ശിക്ഷിച്ചത്.

ഒരു പുരുഷനെയും എട്ട് സ്ത്രീകളെയുമാണ് ഷിറൈഷി ക്രൂരമായി കൊലപ്പെടുത്തിയത്. 15 മുതല്‍ 26 വയസുള്ളവരെയാണ് ഷിറൈഷി കൊലപ്പെടുത്തിയത്. 2017 ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് ഷിറൈഷി ഒമ്പത് പേരെയും കൊലപ്പെടുത്തിയത്.

2017ല്‍ ഷിറൈഷിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ കണ്ടെടുടത്തിന് പിന്നാലെയാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യുവതികളെ ഷിറൈഷി ട്വിറ്ററിലൂടെ പരിചയപ്പെട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലയ്ക്ക് പദ്ധതിയിടുന്നത് മുതല്‍ കൊലപാതകം നടത്തുന്നതുവരെ വിചിത്രമായ രീതികളാണ് ഷിറൈഷി പിന്തുടര്‍ന്നിരുന്നത്. ട്വിറ്ററിലൂടെയാണ് കൊലചെയ്യാനുള്ള ഇരകളെ കണ്ടെത്തുന്നത് എന്നതുകൊണ്ടാണ് ട്വിറ്റര്‍ കില്ലര്‍ എന്ന പേര് ഷിറൈഷിക്ക് വരുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ആത്മഹത്യ പ്രവണതയുള്ള സ്ത്രീകളെ തെരഞ്ഞു കണ്ടുപിടിച്ച് നിങ്ങളെ മരിക്കാന്‍ ഞാന്‍ സഹായിക്കാം എന്ന് പറഞ്ഞാണ് ഇദ്ദേഹം സ്ത്രീകളെ വീട്ടിലെത്തിച്ചിരുന്നത്.

നിങ്ങള്‍ക്കൊപ്പം തന്നെ ഞാനും ആത്മഹത്യ ചെയ്യുമെന്നും ഷിറോഷി സ്ത്രീകളോട് പറയും. സ്ത്രീകളെ ലൈംഗികമായി ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2017ലാണ് ഷിറൈഷി നടത്തിയ സീരിയല്‍ കില്ലിങ്ങുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഛേദിക്കപ്പെട്ട നിലയിലുള്ള ശരീരഭാഗങ്ങളായിരുന്നു പൊലീസ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

ഷിറൈഷി  കൊലപ്പെടുത്തിയ സ്ത്രീകളെല്ലാം മരിക്കണമെന്ന് ആഗ്രഹമുള്ളയാളുകളായിരുന്നു എന്നതിനാല്‍ തന്നെ ശിക്ഷയില്‍ ഇളവ് വരുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ എല്ലാവരെയും സമ്മതമില്ലാതെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഷിറോഷി കോടതിയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Japan ‘Twitter killer’ sentenced to death

We use cookies to give you the best possible experience. Learn more