ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിനാകാന്‍ ആല്‍ഫാ എക്‌സ്;പരീക്ഷണ ഓട്ടം തുടങ്ങി
Auto News
ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിനാകാന്‍ ആല്‍ഫാ എക്‌സ്;പരീക്ഷണ ഓട്ടം തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2019, 2:51 pm
മണിക്കൂറില്‍ 430 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഷാങ്ഹായ് മാഗ്ലെവ് ട്രെയിനാണ് ലോകത്തിലെ ഏറ്റവും സ്പീഡുള്ള ബുള്ളറ്റ് ട്രെയിന്‍. ഈ പദവി നേടാനാണ് ജപ്പാന്റെ പുതിയ ബുള്ളറ്റ് ട്രെയിന്‍ തയ്യാറെടുക്കുന്നത്.

ലോകത്തില്‍ ഏറ്റവും വേഗമേറിയത് എന്നപദവി നേടാന്‍ ജപ്പാനിലെ ആല്‍ഫാ എക്‌സ് ബുള്ളറ്റ് ട്രെയിന്‍ തയ്യാറെടുപ്പ് തുടങ്ങി. ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം ജപ്പാനിലെ ജെആര്‍ ഈസ്റ്റ് റെയില്‍വേയില്‍ തുടങ്ങി. മണിക്കൂറില്‍ 400 കിലോമീറ്ററാണ് വേഗത. 250 മീറ്റര്‍ നീളമുള്ള alfa-x ബുള്ളറ്റ് ട്രെയിന്‍ പരീക്ഷണ ഓട്ടത്തില്‍ 280 കിലോമീറ്റര്‍ ദൂരം വിജയകരമായി പിന്നിട്ടു.

വരുന്ന ആഴ്ചകളില്‍ രണ്ട് തവണയാണ് ആല്‍ഫ എക്‌സിന്റെ പരീക്ഷണഓട്ടം നടത്തുകയെന്ന് ജെആര്‍ ഈസ്റ്റ് റെയില്‍വേ അറിയിച്ചു.വരുന്ന മൂന്ന് വര്‍ഷവും പരീക്ഷണഓട്ടമായിരിക്കും നടക്കുക. ക്ലാസ് ഇ-956 എന്ന പേരിലാണ് ആല്‍ഫ-എക്‌സ് ബുള്ളറ്റ് ട്രെയിന്‍ അറിയപ്പെടുന്നത്.

മണിക്കൂറില്‍ 360 കിലോമീറ്റര്‍ വരെ ട്രെയിന്‍ ആളുകളുമായി സര്‍വീസ് തുടങ്ങിയാല്‍ സഞ്ചരിക്കുമെന്നാണ് കരുതുന്നത്.നിലവില്‍ മണിക്കൂറില്‍ 430 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഷാങ്ഹായ് മാഗ്ലെവ് ട്രെയിനാണ് ലോകത്തിലെ ഏറ്റവും സ്പീഡുള്ള ബുള്ളറ്റ് ട്രെയിന്‍. ഈ പദവി നേടാനാണ് ജപ്പാന്റെ പുതിയ ബുള്ളറ്റ് ട്രെയിന്‍ തയ്യാറെടുക്കുന്നത്.