| Monday, 16th September 2013, 7:00 am

ജപ്പാനിലെ അവസാനത്തെ ആണവനിലയവും അടച്ചു പൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ജപ്പാന്‍: ജപ്പാനിലെ അവസാന ആണവനിലയവും അടച്ചു പൂട്ടി. പടിഞ്ഞാറന്‍ ജപ്പാനിലെ ഫുകൂയിയിലുള്ള ഒഹി ന്യൂക്ലിയര്‍ പ്ലാന്റിലെ റിയാക്ടറാണ് ഇന്നലെ രാത്രിയോടെ അടച്ചു പൂട്ടിയത്.

അറ്റകുറ്റപ്പണികള്‍ക്കായാണ് റിയാക്ടര്‍ അടച്ചുപൂട്ടിയതെന്നാണ് അധികൃതര്‍ അടച്ചുപൂട്ടിയതെങ്കിലും റിയാക്ടര്‍ തുറക്കുന്നതിനെ കുറിച്ച് യാതൊരു വിവരവും അധികൃതര്‍ നല്‍കിയിട്ടില്ല.

സുനാമിക്ക് മുമ്പ് ജപ്പാനിലെ 30 ശതമാനം വൈദ്യുതിയും ആണവ റിയാക്ടറില്‍ നിന്നായിരുന്നു ലഭിച്ചത്. പിന്നീട് ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് ആണവനിലയങ്ങള്‍ ഘട്ടം ഘട്ടമായി അടച്ചുപൂട്ടുകയായിരുന്നു.

ഇപ്പോള്‍ ആണവനിലയങ്ങളെ അധികം ആശ്രയിക്കാതെയാണ് ജപ്പാന്‍ മുന്നോട്ട് പോകുന്നത്. പരിശോധനക്കായി 50 റിയാക്ടറുകളാണ് ജപ്പാനില്‍ അടച്ചു പൂട്ടിയത്. ഇതിലൊന്നും ഇതുവരെ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more