| Wednesday, 8th November 2023, 1:08 pm

കാർത്തിയുടെ ടച്ചിങ് സോങ്ങുമായി ജപ്പാൻ, സംഗീതം ജി.വി. പ്രകാശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാർത്തി നായകനായി എത്തുന്ന ‘ജപ്പാൻ’ എന്ന ചിത്രത്തിലെ ‘ ടച്ചിങ് ടച്ചിങ്’ വീഡിയോ സോങ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. കാർത്തിയുടെ കരിയറിലെ ഇരുപത്തഞ്ചാമത്തെ ചിത്രമാണ് ജപ്പാൻ. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കാർത്തി എത്തുന്നത്.

ജി.വി. പ്രകാശ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ വീഡിയോ സോങ്ങാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്. കാർത്തിയുടെയും നായിക അനു ഇമ്മാനുവലിന്റയും നൃത്ത ചുവടുകളോടൊപ്പം കളർ ഫുള്ളായാണ് ‘ടച്ചിങ് ‘ പാട്ട് ചിത്രീകരിച്ചിട്ടുള്ളത്.

ഗായിക ഇന്ദ്ര ചൗഹാനൊപ്പം കാർത്തി തന്നെയാണ് പാട്ട് പാടി അഭിനയിച്ചിരിക്കുന്നത്. അരുൺരാജ് കാമരാജിന്റേതാണ് വരികൾ. പൊന്നിയൻ സെൽവനിലൂടെ ശ്രദ്ധ നേടിയ രവി വർമ്മനാണ് ജപ്പാന്റെ ചായഗ്രാഹണം.

ദീപാവലി റിലീസായി ഒരുങ്ങുന്ന ചിത്രം ഫോർ എന്റർടൈൻമെന്റ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്‌.ആർ. പ്രകാശ് ബാബു, എസ്‌. ആർ പ്രഭു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഒരു കോമഡി ത്രില്ലർ ആയാണ് ഒരുങ്ങുന്നത്.

ലുക്കിലും സൗണ്ടിലുമെല്ലാം മാറ്റം വരുത്തിയാണ് കാർത്തി സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. മാലിക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം സനൽ അമനോടൊപ്പം തെലുങ്ക് നടൻ സുനിലും ജപ്പാനിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കേരളത്തിൽ വലിയ രീതിയിൽ ആരാധകരുള്ള താരമാണ് കാർത്തി. ഈയിടെ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം കേരളത്തിൽ എത്തിയിരുന്നു.

അതുകൊണ്ട് തന്നെ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജപ്പാൻ.

Content Highlight: Japan Movie New Video Song Out Now

We use cookies to give you the best possible experience. Learn more