| Thursday, 6th September 2018, 7:56 am

ഓടിക്കൊണ്ടിരിക്കെ കൂറ്റന്‍ ടാങ്കന്‍ ലോറി പറന്നു വീണു; ജപ്പാനില്‍ നാശം വിതച്ച് ജെബി കൊടുങ്കാറ്റ്, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയ: ജപ്പാനില്‍ ആഞ്ഞുവീശിയ ജെബി കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. പതിനൊന്ന് പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 600 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

25 വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ജെബി. മണിക്കൂറില്‍ 208 മുതല്‍ 210 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റുവീശിയത്.

ഷിക്കോക്കു ദ്വീപിലാണ് കൊടുങ്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. രാജ്യത്തെ വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി.

കാറുകള്‍ തകരുകയും വീടുകളുടെ മേല്‍ക്കൂരകള്‍ പറക്കുകയും ഒക്കെ ചെയ്യുന്നതിന്റെ ഭീകരദൃശ്യങ്ങളാണ് ഇത്. കൂറ്റന്‍ വാഹനങ്ങള്‍ വരെയാണ് കാറ്റിന്റെ ശക്തിയില്‍ പറക്കുന്നത്. നിരവധി കാറുകള്‍ കത്തി നശിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

കൊടുങ്കാറ്റിന് പിന്നാലെ ഭൂകമ്പവും രാജ്യത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more