| Friday, 11th August 2023, 6:34 pm

ജപ്പാനും വീണു; ഇതുവരെയുള്ള ജേതാക്കളെല്ലാം പുറത്തായി; സര്‍പ്രൈസ് ഒളിപ്പിച്ച് വനിതാ ലോകകപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോള്‍ വേദിയില്‍ ഏഷ്യന്‍ കരുത്തായി വീണ്ടും ജപ്പാന്‍. വനിതാ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ സ്വീഡനോട് തോറ്റെങ്കിലും മറ്റൊരു മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഏഷ്യന്‍ വമ്പന്മാര്‍ റിട്ടേണ്‍ ടിക്കറ്റെടുക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഡെന്മാര്‍ക്ക്, പോര്‍ചുഗല്‍ എന്നീ യൂറോപ്യന്‍ വമ്പന്മാരെ തോല്‍പ്പിച്ച ജപ്പാന്‍, പനാമയേയും സാംബിയയേയും ഏകപക്ഷീയമായ അഞ്ച് വീതം ഗോളുകള്‍ക്കാണ് തകര്‍ത്തിരുന്നത്. റൗണ്ട് ഓഫ് 16ല്‍ കോസ്റ്ററിക്കയെ 2-1ന് പരാജയപ്പെടുത്തിയായിരുന്നു ക്വാര്‍ട്ടര്‍ പ്രവേശനം.

ഓക്‌ലാന്‍ഡില്‍ വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വീഡന്‍ ജപ്പാനെ 2-1 നാണ് തോല്‍പ്പിച്ചത്. മത്സരത്തില്‍ 2-0 പിന്നിലായ ശേഷം 87ാം മിനിട്ടില്‍ ഗോള്‍ നേടി ജപ്പാന്‍ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതിക്ഷതന്നെങ്കിലും, അതുണ്ടായില്ല. 32ാം മിനിട്ടിലും 51ാം മിനിട്ടിലുമാണ് സ്വീഡന്റെ ഗോളുകള്‍ പിറന്നത്. ഇതില്‍ തന്നെ രണ്ടാം ഗോള്‍ പെനാള്‍ട്ടി വഴങ്ങിയതാണ് ജപ്പാന് തിരിച്ചടിയായത്.

 

 

സ്വീഡന്റെ മൂന്നാമത്തെ ലോകകപ്പ് സെമി ഫൈനലാണിത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ജര്‍മ്മനി, നോര്‍വേ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പുറത്തായതോടെ മുന്‍ ജേതാക്കളൊന്നും ഇപ്പോള്‍ ലോകകപ്പില്‍ അവശേഷിക്കുന്നില്ല. ഇതോടെ 2023ലെ വനിതാ ലോകകപ്പില്‍ പുതിയ ഒരു ജേതാവിനെയാണ് ഫുട്‌ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്. 2011ലാണ് ജപ്പാന്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ലോക ചമ്പ്യന്മാരായിരുന്നത്.

 

അതേസമയം, ഇന്ന് നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ സ്‌പെയ്ന്‍ നെതര്‍ലാന്‍ഡിനെ 2-1 തോല്‍പ്പിച്ചു. നാളെ നടക്കുന്ന ക്വാര്‍ട്ടറില്‍ കൊളംബിയ ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയ ഫ്രാന്‍സിനെയും നേരിടും.

 

വനിത ലോകകപ്പ് വിജയികളുടെ ലിസ്റ്റ്

1991- ജേതാക്കള്‍ – യുണൈറ്റഡ് സ്റ്റേറ്റ്‌സ്, റണ്ണര്‍ അപ്പ്: നോര്‍വേ, മൂന്നാം സ്ഥാനം: സ്വീഡന്‍
1995 – ജേതാക്കള്‍- നോര്‍വേ, റണ്ണര്‍ അപ്പ്: ജര്‍മനി- മൂന്നാം സ്ഥാനം: യുണൈറ്റഡ് സ്റ്റേറ്റ്‌സ്
1999 – ജേതാക്കള്‍- യുണൈറ്റഡ് സ്റ്റേറ്റ്‌സ്, റണ്ണര്‍ അപ്പ്: ചൈന മൂന്നാം സ്ഥാനം: ബ്രസീല്‍
2003 – ജേതാക്കള്‍- ജര്‍മനി, റണ്ണര്‍ അപ്പ്: സ്വീഡന്‍: മൂന്നാം സ്ഥാനം- യുണൈറ്റഡ് സ്റ്റേറ്റ്‌സ്
2007-ജേതാക്കള്‍- ജര്‍മനി- റണ്ണര്‍ അപ്പ്: ബ്രസീല്‍

2011- ജേതാക്കള്‍- ജപ്പാന്‍, റണ്ണര്‍ അപ്പ്: യുണൈറ്റഡ് സ്റ്റേറ്റ്‌സ് മൂന്നാം സ്ഥാനം: സ്വീഡന്‍
2015- ജേതാക്കള്‍- യുണൈറ്റഡ് സ്റ്റേറ്റ്‌സ്, റണ്ണര്‍ അപ്പ്: ജപ്പാന്‍ മൂന്നാം സ്ഥാനം: ഇംഗ്ലണ്ട്
2019 – ജേതാക്കള്‍- യുണൈറ്റഡ് സ്റ്റേറ്റ്‌സ്, റണ്ണര്‍ അപ്പ്: നെതര്‍ലാന്‍ഡ്‌സ്, മൂന്നാം സ്ഥാനം: സ്വീഡന്‍

Content Highlight: Japan is once again the Wpower on the world football stage

We use cookies to give you the best possible experience. Learn more