മേഖലയിലെ സെന്‍തായില്‍ 1.40 ഉയരത്തിലാണ് തിരയടിച്ചത്. മൂന്ന് മീറ്റര്‍വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ടോക്യോ: വടക്ക് കിഴക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച പുലര്‍ച്ചെ 5.59 (പ്രാദേശിക സമയം)നാണ് ചലനമുണ്ടായത്. ശക്തമായ ചലനത്തെ തുടര്‍ന്ന് തീരങ്ങളില്‍ സുനാമി ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയിലെ സെന്‍തായില്‍ 1.40 ഉയരത്തിലാണ് തിരയടിച്ചത്. മൂന്ന് മീറ്റര്‍വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഫുക്കുഷിമ ആണവ നിലയം സ്ഥിതി ചെയ്യുന്ന ഭാഗത്താണ് ചലനമുണ്ടായത്. ഇതേ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിട്ടുണ്ട്. 2011 ലുണ്ടായ ഭൂചലനത്തിലാണ് ഫുകുഷിമ ആണവ നിലയത്തിന് കേടുപാടുകള്‍ പറ്റിയിരുന്നത്.
ഫുകുഷിമ തീരത്തുനിന്ന് കപ്പലുകള്‍ പുറംകടലിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീരപ്രദേശത്തെ ജനങ്ങളോട് ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് നീങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം ന്യൂസിലാന്‍ഡിലും ഭൂചലനമുണ്ടായിട്ടുണ്ട്. 6.1 രേഖപ്പെടുത്തിയ ചലനമാണ് ഇവിടെ ഉണ്ടായത്. ഒരാഴ്ചക്കിടെ ന്യൂസിലാന്‍ഡില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ചലനമാണിത്.