| Saturday, 21st April 2018, 10:14 am

21 വര്‍ഷത്തിനു ശേഷവും ജപ്പാന്‍ കുടിവെള്ളം ഇനിയും വീടുകളില്‍ എത്തിയില്ല

റെന്‍സ ഇഖ്ബാല്‍

ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് ജപ്പാന്‍ കുടിവെള്ള പദ്ധതി കേരളത്തില്‍ നടപ്പാക്കിലാക്കി വരുന്നത്. രൂക്ഷമാവുന്ന കുടിവെള്ള ക്ഷാമത്തിനെ അതിജീവിക്കാന്‍ 13 ലക്ഷം വീടുകളില്‍ കുടിവെള്ളം എത്തിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. വിതരണ ശൃംഖലയില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. 1997ല്‍ ആരംഭിച്ച ഈ പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുത്തേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. കോടികള്‍ മുടക്കിയ ഈ പദ്ധതി അതിന്റെ ലക്ഷ്യത്തിലെത്തുന്നത് കാത്തിരിക്കുകയാണ് ജനങ്ങള്‍.

റെന്‍സ ഇഖ്ബാല്‍