ടി-20 ചരിത്രത്തിൽ ഇതാദ്യം; ജപ്പാൻ കൊടുങ്കാറ്റിൽ പിറന്നത് ലോകറെക്കോഡ്
Cricket
ടി-20 ചരിത്രത്തിൽ ഇതാദ്യം; ജപ്പാൻ കൊടുങ്കാറ്റിൽ പിറന്നത് ലോകറെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th February 2024, 8:26 pm

2024 ടി-20 ഈസ്റ്റ് ഏഷ്യ കപ്പില്‍ ജപ്പാന് കൂറ്റന്‍ ജയം. ചൈനയെ 180 റണ്‍സിനാണ് ജപ്പാന്‍ പരാജയപ്പെടുത്തിയത്.

ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് നേട്ടമാണ് ജപ്പാന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ 20 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 258 റണ്‍സാണ് നേടിയത്.

ടി-20 ക്രിക്കറ്റില്‍ വിക്കറ്റ് ഒന്നും നഷ്ടമാവാതെ 20 ഓവറും ബാറ്റ് ചെയ്യുന്ന ടീമെന്ന നേട്ടമാണ് ജപ്പാന്‍ സ്വന്തമാക്കിയത്. 20 ഓവറില്‍ വിക്കറ്റ് നഷ്ടമാവാതെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ടീമായി മാറാനും ജപ്പാന് സാധിച്ചു.

ഇതിനുമുമ്പ് 2022ല്‍ ജിബ്രാള്‍ട്ടര്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ബള്‍ഗേറിയക്കെതിരെ 20 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടമാവാതെ 213 റണ്‍സ് ആയിരുന്നു ജിബ്രാള്‍ട്ടര്‍ നേടിയത്.

ജപ്പാന് വേണ്ടി ലാച്ചാന്‍ യമമൊട്ടോ ലെക്ക് 68 പന്തില്‍ പുറത്താവാതെ 134 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും 12 സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

നായകന്‍ കെന്‍ഡല്‍ കഡോവാക്കി ഫ്‌ലെമിങ് 53 പന്തില്‍ 109 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളും 11 പടികൂറ്റന്‍ സിക്‌സുകളും ആണ് താരം അടിച്ചെടുത്തത്.

ടി-20യിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന ലോകറെക്കോഡ് സ്വന്തമാക്കാനും ഇരുവർക്കും സാധിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചൈന 16.5 ഓവറില്‍ 78 റണ്‍സിന് പുറത്താവുകയായിരുന്നു.

ജപ്പാന്‍ ബൗളിങ് നിരയില്‍ കസുമ കാറ്റോ സ്റ്റാഫോര്‍ഡ് മക്കാട്ടോ തനിയാമ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ജപ്പാന്‍ കൂറ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Japan create a new history in T20 Cricket