| Monday, 28th January 2019, 9:41 pm

സാമുറായികള്‍ ഫൈനലിലേക്ക്; ഇറാനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഷാര്‍ജ: എ.എഫ്.സി. ഏഷ്യാകപ്പില്‍ ആദ്യ ഫൈനലിസ്റ്റുകളായി ജപ്പാന്‍. ശക്തരായ ഇറാനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പിച്ചാണ് സാമുറായികള്‍ ഫൈനലില്‍ എത്തിയത്.

വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ജപ്പാന്റെ മൂന്ന് ഗോളുകളും. രണ്ടാം പകുതിയില്‍ പത്ത് മിനിറ്റിന്റെ ഇടവേളകളില്‍ യുയ ഒസാക്കയാണ് ഇറാനെ ആദ്യം ഞെട്ടിച്ചത്. ഇഞ്ചുറി ടൈമിന്റെ തുടക്കത്തില്‍ ഗെന്‍കി ഹാരാഗുച്ചി ജപ്പാന്റെ മൂന്നാം ഗോളും സ്വന്തമാക്കി.

ആദ്യ പകുതിയില്‍ ഇറാന്റെ മുന്നേറ്റത്തിനാണ് ഹസ്സാ ബിന്‍ സ്റ്റേഡിയം സാക്ഷിയായത്. നിരവധി മുന്നേറ്റങ്ങള്‍ ഇറാന്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

ALSO READ: മെസ്സിയോ മറഡോണയോ മികച്ചവന്‍?; സര്‍ അലക്‌സ് ഫര്‍ഗൂസന് പറയാനുള്ളത്

എന്നാല്‍ രണ്ടാം പകുതിയില്‍ 56-ാം മിനിറ്റില്‍ തന്നെ ജപ്പാന്‍ ഇറാനെ ഞെട്ടിച്ചു. യുയ ഒസാക്കയാണ് സ്‌കോറര്‍. 10 മിനിറ്റിനകം ലഭിച്ച പെനല്‍റ്റി ഗോളാക്കി ഒസാക്ക ലീഡ് നില രണ്ടാക്കി. തിരിച്ചടിക്കാന്‍ ഇറാന്‍ ശ്രമിച്ചെങ്കിലും ജാപ്പനീസ് പ്രതിരോധക്കോട്ട തകര്‍ക്കാന്‍ വെള്ളക്കുപ്പായക്കാര്‍ക്കായില്ല. ഒടുവില്‍ ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റില്‍ മൂന്നാം ഗോളടിച്ച് ഹാരാഗുച്ചി ഇറാന്റെ ഫൈനല്‍ സ്വപ്‌നങ്ങള്‍ക്ക് ലോങ് വീസിലൂതി.

മത്സരത്തിലൂടനീളം ഇറാന്‍ ആക്രമിച്ച് കളിച്ചപ്പോള്‍ അവസരങ്ങള്‍ മുതലെടുത്ത് പ്രത്യാക്രമണ ഫുട്‌ബോളാണ് ജപ്പാന്‍ കാഴ്ച്ചവെച്ചത്. 11 തവണ ഇറാന്‍ ഷോട്ടുതിര്‍ത്തപ്പോള്‍ ജപ്പാന്റെ ഷോട്ടുകള്‍ ഏഴില്‍ ഒതുങ്ങി.

നാളെ നടക്കുന്ന ഖത്തര്‍- യു.എ.ഇ. മത്സരത്തിലെ വിജയിയാകും ജപ്പാന്റെ എതിരാളികള്‍.

We use cookies to give you the best possible experience. Learn more