ഖത്തര്‍ ലോകകപ്പില്‍ ഏഷ്യന്‍ ശക്തികളുടെ മുന്നേറ്റം തുടരുന്നു. ഗ്രൂപ്പ് ഇയില്‍ നടന്ന ജര്‍മനി- ജപ്പാന്‍ മത്സരത്തില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് വേള്‍ഡ് ചാമ്പ്യന്‍മാരെ മുട്ടുകുത്തിച്ചാണ് ജപ്പാന്‍ കറുത്ത കുതിരകളായത്.
ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജപ്പാന്റെ വിജയം.
മത്സരത്തിന്റെ 33ാം മിനിട്ടില്‍ തന്നെ ഗുണ്ടോഗാനിലൂടെ ഗോളടി തുടങ്ങി വെച്ചത് ജര്‍മനിയായിരുന്നു. പെനാല്‍ട്ടിയിലൂടെയായിരുന്നു ഗുണ്ടോഗാന്റെ ഗോള്‍ നേട്ടം.
ആദ്യ പകുതിയില്‍ ജര്‍മനിയാണ് മുന്നിട്ട് നിന്നതെങ്കിലും രണ്ടാം പകുതിയില്‍ ജപ്പാന്‍ തിരിച്ചടിച്ചു. മത്സരത്തിന്റെ 75ാം മിനിട്ടില്‍ ഈക്വലൈസര്‍ ഗോള്‍ നേടിയ ജപ്പാന്‍ എട്ട് മിനിട്ടിന് ശേഷം ജര്‍മനിയുടെ നെഞ്ചത്ത് അടുത്ത ആണിയും അടിച്ചു.
കളിയുടെ സമസ്ത മേഖലയിലും മുന്നിട്ട് നിന്നെങ്കിലും വിജയം മാത്രം ജര്‍മനിയില്‍ നിന്നും അകന്ന് നിന്നു. 26 ഷോട്‌സും ഒമ്പത് ഷോട്‌സ് ഓണ്‍ ടാര്‍ഗെറ്റും 74 ശതമാനം ബോള്‍ പൊസെഷനും ഉണ്ടായിരുന്നിട്ടും ജര്‍മനിക്ക് വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.
കഴിഞ്ഞ ദിവസം ലാറ്റിനമേരിക്കന്‍ രാജാക്കന്‍മാരായ അര്‍ജന്റീനയും ഏഷ്യന്‍ ടീമായ സൗദി അറേബ്യയോട് പരാജയപ്പെട്ടിരുന്നു. 2-1 എന്ന സ്‌കോറിനായിരുന്നു അര്‍ജന്റീനയുടെ തോല്‍വി.
മെസി നേടിയ പെനാല്‍ട്ടിയൂടെ മുമ്പിലെത്തിയ അര്‍ജന്റീന സൗദിയോട് രണ്ടെണ്ണം തിരിച്ചുവാങ്ങിയപ്പോള്‍ ഇവിടെ ഗുണ്ടോഗാനും ജപ്പാനും എന്ന വ്യത്യാസം മാത്രമായിരുന്നു. ഗോളുകളുടെ എണ്ണവും തോല്‍വിയുടെ മാര്‍ജിനും എല്ലാം ഒരുപോലെ തന്നെയായിരുന്നു.
സ്‌കോര്‍ ചെയ്യാന്‍ പല അവസരങ്ങള്‍ ലഭിച്ചെങ്കിലും സൗദിയുടെ ആക്രമണത്തിന് മുന്നില്‍ മെസിപ്പടക്ക് മുന്നേറാന്‍ സാധിച്ചില്ല.