[]ടോക്കിയോ: ലോകത്തെ നടുക്കിയ ##ഫുകുഷിമ ആണവ ദുരന്തത്തെ തുടര്‍ന്നുള്ള ആണവചോര്‍ച്ച തടയുന്നതില്‍ ജപ്പാന്‍ അലസത കാണിച്ചതായി ആരോപണം. മുന്‍ അമേരിക്കന്‍ ന്യൂക്ലിയര്‍ റെഗുലേറ്ററി കമ്മീഷന്‍ മേധാവി ജോര്‍ജി ജാസ്‌കോയാണ് ആരോപണം നടത്തിയിരിക്കുന്നത്.
ആണവച്ചോര്‍ച്ച തടയുന്നതില്‍ ജപ്പാന്റെ അലസത തന്നെ അത്ഭുതപ്പെടുത്തുന്നതായും ജോര്‍ജി പറഞ്ഞു. ടോക്കിയോയില്‍ നടന്ന ഒരു ചാനല്‍ ചര്‍ച്ചയിലാണ് ജോര്‍ജി ജപ്പാനെതിരെ തുറന്നടിച്ചത്.
ആണച്ചോര്‍ച്ചയുണ്ടെന്ന് ജപ്പാന്‍ ആദ്യമായി സ്ഥിരീകരിക്കുന്നത് ജുലൈയിലാണ്. ഇപ്പോഴും ഫുകുഷിമയയില്‍ ആണവച്ചോര്‍ച്ചയുണ്ട്. ചോര്‍ച്ച തടയാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.
ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ നേരത്തേ നടത്തിയിരുന്നെങ്കില്‍ ഇതിന്റെ ആവശ്യമുണ്ടാകില്ലായിരുന്നെന്നും ജോര്‍ജി പറയുന്നു.
ഓരോദിവസവും 300 ടണ്‍ ആണവവികിരണ ജലം കടലിലേക്ക് പതിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഫുകുഷിമ ആണവനിലയത്തില്‍ നിന്നും അണുവികിരണമുള്ള ജലം കടലിലേക്കൊഴുകുന്നതായി അധികൃതര്‍ നേരത്തേ സമ്മതിച്ചിരുന്നു. ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മുമ്പ് ആണവനിലയത്തിലെ ഭൂഗര്‍ഭ ജലത്തില്‍ കാന്‍സറിന് കാരണമാകുന്ന സീസിയം 134 ന്റെ അളവ് നൂറ് മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു.
2011 ലുണ്ടായ സുനാമിക്ക് ശേഷം ഫുകുഷിമ നിലയത്തിലെ അണുവികിരണം ഇപ്പോഴും സമുദ്രത്തില്‍ തുടരുന്നതായാണ് ജപ്പാന്‍ ന്യൂക്ലിയര്‍ റെഗുലേറ്ററി അതോറിറ്റി പറയുന്നത്.