|

'മിസ് യൂ അമ്മ; ഓരോ ദിവസവും ഞാന്‍ അമ്മയെ ഓര്‍ക്കുന്നു'; രണ്ടാം ചരമവാര്‍ഷികത്തില്‍ ശ്രീദേവിയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ജാന്‍വി കപൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ അമ്മയെ അനുസ്മരിച്ച് മകള്‍ ജാന്‍വി കപൂര്‍. ഇന്‍സ്റ്റാഗ്രാമിലാണ് ശ്രീദേവിയുമൊത്തുള്ള പഴയകാലം ചിത്രം ജാന്‍വി കപൂര്‍ പങ്കുവെച്ചത്. ‘മിസ് യു എവരിഡേ’ എന്ന ക്യാപ്ഷനിലായിരുന്നു ജാന്‍വിയുടെ പോസ്റ്റ്.

മൂത്ത മകള്‍ ജാന്‍വി കപൂറിന്റെ സിനിമാ പ്രവേശനം കാണാതെയായിരുന്നു ശ്രീദേവി വിടപറഞ്ഞത്. ജാന്‍വിയുടെ ധഡക്കിന്റെ അവസാനഘട്ട ചിത്രീകരണം നടക്കവെയായിരുന്നു ശ്രീദേവിയുടെ മരണം. ചിത്രത്തിന് വേണ്ടി ബൈക്ക് ഓടിക്കാന്‍ പഠിച്ച ജാന്‍വി ശ്രീദേവിയെ പുറകിലിരുത്തി ബൈക്ക് യാത്രയ്ക്ക് പോയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഹിന്ദി, തമിഴ്, കന്നട,തെലുങ്കു, മലയാളം സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് ശ്രീദേവി. ബോളിവുഡിന്റെ പ്രിയതാരമാകുന്നതിന് മുന്‍പ് തന്നെ ശ്രീദേവി തമിഴില്‍ തന്റെ അഭിനയപാഠവം തെളിയിച്ചിരുന്നു. സംവിധായകന്‍ കെ.ബാലചന്ദ്രനാണ് ശ്രീദേവിയെ ബാലതാരമായി തമിഴ് സിനിമാ മേഖലയിലേക്ക് കൊണ്ടു വരുന്നത്. 1976ല്‍ പതിമൂന്നാം വയസ്സില്‍ ‘മൂണ്‍ട്രു മുടിച്ച്’ എന്ന ചിത്രത്തിലാണ് അദ്ദേഹം ശ്രീദേവിയെ അഭിനയിപ്പിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
1980 കളിലാണ് ശ്രീദേവി ബോളിവുഡില്‍ നിലയുറപ്പിക്കുന്നത്. പിന്നീടങ്ങോട്ട് ബോളിവുഡിന്റെ പ്രിയതാരമായി അവര്‍ മാറുകയായിരുന്നു. ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ഭര്‍ത്താവ് ബോണി കപൂറുമായുള്ള ശ്രീദവേിയുടെ പ്രണയകാലം. മോന കപൂറിനെ ഉപേക്ഷിച്ചാണ് ബോണി കപൂര്‍ ശ്രീദേവിയുമൊത്ത് ജീവിക്കാന്‍ തീരുമാനിച്ചത്.

Latest Stories